ഈദ് സംഗമം നടത്തി
text_fieldsദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വർസാൻ
ഫാമിലി കൂട്ടായ്മ നടത്തിയ ഈദ് സംഗമം
ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) വർസാൻ ഫാമിലി കൂട്ടായ്മ ഈദ് സംഗമം നടത്തി. അൽവർക്ക പാർക്കിൽ പെരുന്നാൾ നമസ്കാരത്തിന് ശേഷമായിരുന്നു സംഗമം.
പ്രസിഡന്റ് ഫസൽ പ്രതീക്ഷയും കോർ കമ്മിറ്റി അംഗങ്ങളായ ശഅ്ബാൻ, അസ്ലം, ഷബീറലി, അർഷാദ്, സാനിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രഭാത ഭക്ഷണത്തിന് ശേഷം പരസ്പരം ഈദ് ആശംസകൾ നേർന്നു.
സംവിധായകൻ അജിത് സുകുമാരന്റെ നേതൃത്വത്തിൽ ഫാമിലി ഫോട്ടോ ഇവന്റും സംഘടിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.