പെരുന്നാൾ അവധി: അബൂദബിയിൽ ടോളും പാർക്കിങ്ങും സൗജന്യം
text_fieldsഅബൂദബി: ഈദുൽ അദ്ഹ അവധി ദിവസങ്ങളിൽ അബൂദബിയിൽ ഡാർബ് ടോൾ ഗേറ്റും മാവാഖിഫ് പാർക്കിങ്ങും സൗജന്യം.ജൂലൈ 19 തിങ്കളാഴ്ച അറഫ ദിനം മുതലാണ് സൗജന്യം ലഭിക്കുകയെന്ന് ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ (ഐ.ടി.സി) അറിയിച്ചു. ഈദ് അവധി ദിവസങ്ങളിൽ പൊതു പാർക്കിങ് സൗകര്യങ്ങളും സൗജന്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കസ്റ്റമർ ഹാപ്പിനെസ് സെൻററുകൾ, പൊതുഗതാഗത ബസ്, ഫെറി സേവനങ്ങളുടെ ഷെഡ്യൂളുകളും പ്രവർത്തന സമയവും ഐ.ടി.സി പ്രഖ്യാപിച്ചു. കസ്റ്റമർ ഹാപ്പിനെസ് സെൻററുകൾ ജൂലൈ 19 മുതൽ 25വരെ അടച്ചിടും.
ഐ.ടി.സിയുടെ വെബ്സൈറ്റ് www.itc.gov.ae, Darbi, ഡാർബ്, ഡാർബി ആപ്ലിക്കേഷനുകൾ, 80088888 എന്ന ഐ.ടി.സി കോൾ സെൻറർ നമ്പർ, 600535353 എന്ന ടാക്‌സി കോൾ സെൻറർ എന്നിവയുമായി ഉപഭോക്താക്കൾക്ക് ബന്ധപ്പെടാം. ജൂലൈ 19 മുതൽ 24 രാവിലെ 7.59 വരെയാണ് മവാഖിഫ് പാർക്കിങ് സ്ഥലങ്ങൾ സൗജന്യം. മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ എം-18ലെ പാർക്കിങ് ലോട്ടും സൗജന്യമായിരിക്കും.
നിരോധിത പ്രദേശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും അഭ്യർഥിച്ചിട്ടുണ്ട്. രാത്രി ഒമ്പതു മുതൽ രാവിലെ എട്ടുവരെ റസിഡൻറ് പെർമിറ്റ് പാർക്കിങ് ബേ സംബന്ധിച്ച ചട്ടങ്ങൾ പാലിക്കണം. പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായി പ്രധാന റൂട്ടുകളിൽ ദിവസവും 100 യാത്രകൾ അധികമായി നടത്തുമെന്ന് ബസ് സർവിസസ് സേവന വിഭാഗം അറിയിച്ചു.
എല്ലാ യാത്രക്കാരും മുൻകരുതൽ നടപടികൾ പാലിക്കാനും യാത്രാസമയം പരിശോധിക്കാനും ബസ് ഷെൽട്ടറുകളിൽ കാത്തിരിക്കുന്നത് ഒഴിവാക്കാനും പൊതുഗതാഗത ഉപയോക്താക്കളോട് അധികൃതർ അഭ്യർഥിച്ചു. പൊതുബസ് സർവിസ് സമയം വെള്ളിയാഴ്ചയിലെയും ഔദ്യോഗിക അവധിദിനങ്ങളിലെയും ഷെഡ്യൂൾ പ്രകാരമായിരിക്കും.
ഡെൽമ ദ്വീപ്-ജെബൽദാന തുറമുഖം, സാദിയത്ത് അൽ അലിയ ദ്വീപുകൾ എന്നിവക്കിടയിലെ ഫെറി സേവനങ്ങളും പതിവുപോലെ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.