പെരുന്നാൾ അവധി: കനത്ത നിരീക്ഷണവുമായി പൊലീസ്
text_fieldsദുബൈ: ആറുദിവസം നീളുന്ന പെരുന്നാൾ അവധി ദിനങ്ങളിൽ ദുബൈ പൊലീസ് കനത്ത നിരീക്ഷണം നടത്തും. ദുബൈയുടെ വിവിധ ഭാഗങ്ങളിൽ 120 പട്രോളിങ് സംഘത്തെ നിയോഗിക്കുമെന്ന് ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടർ കേണൽ ജമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു.
മാൾ ഒാഫ് എമിറേറ്റ്സ്, ജെ.ബി.ആർ, സിറ്റി വാക്, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊലേവാദ്, ഫെസ്റ്റിവൽ സിറ്റി, മിർദിഫ് സിറ്റി സെൻറർ, ലാമെർ, കൈറ്റ് ബീച്ച്, എയർപോർട്ട് സ്ട്രീറ്റ്, അൽസീഫ് സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബൈ ^ അൽെഎൻ റോഡ്, അൽ ഇത്തിഹാദ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, അൽ ഖുദ്സ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, അക്കാദമിക് സിറ്റി, റാസൽഖോർ, ജുമൈറ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും പൊലീസ് സേനയുടെ നിരീക്ഷണമുണ്ടാകുക. അപകടങ്ങൾ കുറക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് നിരീക്ഷണം.
ജനങ്ങളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും അവധി ദിനങ്ങളിൽ അവരുടെ സന്തോഷം ഉറപ്പാക്കാൻ പൊലീസിന് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് ബോധവത്കരണവും നടത്തും. ജനങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ വാഹനവേഗത കുറക്കണമെന്നും റോഡ് മുറിച്ചുകടക്കുേമ്പാൾ കാൽനടക്കാർ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.