ഈദ് അവധി; വിസ സേവനങ്ങൾക്ക് സ്മാർട്ട് ചാനലുകൾ ഉപയോഗപ്പെടുത്തണം
text_fieldsദുബൈ: ഈദുൽ ഫിത്ർ അവധിക്കാലത്ത് വിസ സേവനങ്ങൾക്ക് സ്മാർട്ട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷൻ) ഉപഭോക്താക്കളോട് അഭ്യർഥിച്ചു. വകുപ്പിന്റെ വെബ്സൈറ്റായ http://www.gdrfad.gov.ae/ വഴിയോ ദുബൈ നൗ ആപ്ലിക്കേഷൻ വഴിയോ ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭിക്കും. ജാഫ്ലിയയിലെ എമിഗ്രേഷൻ ഓഫിസ് കേന്ദ്രവും ഇതര ഉപഭോക്തൃ സേവനകേന്ദ്രങ്ങളും അവധി ദിവസങ്ങളിൽ അടച്ചിടും. റമദാൻ 29നും ശവ്വാൽ മൂന്നിനും ഇടയിൽ ആമർ സെന്റർ സേവനവും ലഭ്യമാവില്ല. അൽ അവീറിലെ നിയമ ലംഘകരുടെയും വിദേശികളുടെയും ഫോളോഅപ് സെക്ടർ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ മേയ് ഒന്നുമുതൽ ആറുവരെ രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെ ഉപഭോക്താക്കളെ സ്വീകരിക്കും.
അതേസമയം, ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിലെ ജി.ഡി.ആർ.എഫ്.എ ഓഫിസിൽ അടിയന്തര സേവനങ്ങൾ അവധി നാളുകളിലും 24 മണിക്കൂറും ലഭ്യമാകും.
ദുബൈയിലെ വിസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും ജി.ഡി.ആർ.എഫ്.എയുടെ ടോൾ ഫ്രീ നമ്പറിൽ (8005111) വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.