ബലിപെരുന്നാൾ അവധി: ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രം
text_fieldsദുബൈ: ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ ദുബൈയിലെ പൊതുബീച്ചുകളിൽ പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായിരിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. സഞ്ചാരികളുടെ സൗകര്യം പരിഗണിച്ചാണ് തീരുമാനം. മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലുള്ള എട്ട് ബീച്ചുകളിലാണ് നിയന്ത്രണം. മംസാർ ബീച്ച്, മംസാർ കോർണിഷ്, ജുമൈറ ബീച്ചുകൾ, ഉമ്മുസുഖീം ബീച്ചുകൾ എന്നിവയിൽ നിയന്ത്രണം ബാധകമായിരിക്കും. ബലി പെരുന്നാൾ ജൂൺ 16നാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ദുബൈ എക്‌സ്‌പോ സിറ്റിയിലെ പവലിയനുകളിലും മറ്റു ആകർഷണ കേന്ദ്രങ്ങളിലും 12വയസിൽ കുറഞ്ഞ പ്രായമുള്ള കുട്ടികൾക്ക് ബലി പെരുന്നാൾ അവധി ദിവസങ്ങളിൽ പ്രവേശനം സൗജന്യമാണ്. ‘ടെറ’യുടെ ഇൻഡോർ കളിസ്ഥലത്തും താഖ ഐലൻഡിലും കുട്ടികൾക്ക് സൗജന്യം ലഭിക്കും. സാധാരഗണ ഗതിയിൽ യു.എ.ഇയിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ച് അഞ്ചുദിവസം വരെ അവധി ലഭിക്കാറുണ്ട്. ഇത്തവണത്തെ അവധി പ്രഖ്യാപിച്ചിട്ടില്ല.
എക്‌സ്‌പോ സിറ്റി വേനൽ മാസങ്ങളിലെ പ്രവർത്തന സമയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ, ടെറ, അലിഫ്, വിഷൻ, വിമൻസ് പവലിയനുകൾ, കൂടാതെ എക്‌സ്‌പോ 2020 ദുബൈ മ്യൂസിയം, സ്‌റ്റോറീസ് ഓഫ് നേഷൻസ് എക്‌സിബിഷനുകൾ എന്നിവ തിങ്കൾ-വെള്ളി ദിവസങ്ങളിൽ ഉച്ച 12 മുതൽ രാത്രി 8 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയും തുറന്നിരിക്കും. ഗാർഡൻ ഇൻ ദി സ്കൈ അടക്കമുള്ളവ ദിവസവും വൈകുന്നേരം 5 മുതൽ 10 വരെ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.