ഈദ് സംഗമം നടത്തി
text_fieldsടീം താനൂർ റാസൽഖൈമ ചാപ്റ്ററിന്റെ കീഴിൽ നടന്ന
ഈദ് സംഗമം
റാസൽഖൈമ: താനൂർ നിവാസികളുടെ കൂട്ടായ്മയായ ടീം താനൂർ റാസൽഖൈമ ചാപ്റ്ററിന്റെ കീഴിൽ ഈദ് സംഗമവും മെഡിക്കൽ കാർഡ് വിതരണവും നടത്തി. പ്രസിഡന്റ് നവാബ് ജാന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ടീം താനൂർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അനീഷ് മഹ്മൂദ് ഉദ്ഘാടനം നിർവഹിച്ചു.
മെഡിക്കൽ കാർഡ് വിതരണം ടീം താനൂർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സലാം അമാസ് നിർവഹിച്ചു. സംഘടന പ്രവർത്തനങ്ങളെ കുറിച്ച് റബീഷ് ബാബുവും മെഡിക്കൽ കാർഡിനെ കുറിച്ച് ജംഷാദ് വി.പിയും വിശദീകരിച്ചു.
എ.പി. നിഷാർ, ടി.പി.എം റഷീദ് എന്നിവർ പ്രസംഗിച്ചു. മുഹ്സിൻ ഷാജി സ്വാഗതവും സുബിത്ത് നന്ദിയും പറഞ്ഞു. ഷാഹുൽ ഹമീദ്, അയൂബ്, ജാഫർ എന്നിവരുടെ നേതൃത്വത്തിൽ ഗാന മേളയും നടന്നു. ഈദ് സംഗമത്തിന് നാസർ എ.പി, മൻസൂർ വി.പി, നൗഷാദ് പി, റാസിഖ്. ടി.പി, ഷാഫി. കെ, ശബീറലി, ശിനാസ് എ.പി എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.