പെരുന്നാൾ: ദുബൈയിലും റാസൽഖൈമയിലും ഒമ്പത് ദിവസം അവധി
text_fieldsദുബൈ: പെരുന്നാളിന് ദുബൈ, റാസൽ ഖൈമ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്കും ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്കും ഷാർജ എമിറേറ്റിലെ ജീവനക്കാർക്കും നീണ്ട അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദുബൈയും റാസൽഖൈമയും പ്രഖ്യാപനം നടത്തിയത്.
മെയ് ആറ് വരെയാണ് പെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഏഴ്, എട്ട് തീയതികൾ ശനിയും ഞായറും ആയതിനാൽ ആകെ ഒമ്പത് ദിവസം അവധി ലഭിക്കും. മെയ് ഒന്നിനാണ് പെരുന്നാൾ എങ്കിൽ മൂന്ന് വരെയും രണ്ടിനാണ് പെരുന്നാൾ എങ്കിൽ നാല് വരെയും അവധി നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പുതിയ അറിയിപ്പ് പ്രകാരം പെരുന്നാൾ ഏത് ദിവസമാണെങ്കിലും മെയ് ആറ് വരെ അവധിയായിരിക്കും.
മെയ് ഒമ്പത് മുതൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. അതേസമയം, സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരത്തെ പ്രഖ്യാപിച്ച നാലോ അഞ്ചോ ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.