Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 12:43 PM GMT Updated On
date_range 22 April 2022 12:43 PM GMTപെരുന്നാൾ: യു.എ.ഇയിലെ സർക്കാർ ജീവനക്കാർക്ക് ഒമ്പത് ദിവസം അവധി
text_fieldsbookmark_border
Listen to this Article
ദുബൈ: പെരുന്നാളിന് യു.എ.ഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ഒമ്പത് ദിവസം അവധി ലഭിക്കും. മെയ് ആറ് വരെയാണ് പെരുന്നാൾ അവധി. എന്നാൽ, ഏഴ്, എട്ട് തീയതികൾ ശനിയും ഞായറും ആയതിനാൽ ആകെ ഒമ്പത് ദിവസം അവധി ലഭിക്കും.
മെയ് ഒന്നിനാണ് പെരുന്നാൾ എങ്കിൽ മൂന്ന് വരെയും രണ്ടിനാണ് പെരുന്നാൾ എങ്കിൽ നാല് വരെയും അവധി നൽകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പുതിയ അറിയിപ്പ് പ്രകാരം പെരുന്നാൾ ഏത് ദിവസമാണെങ്കിലും മെയ് ആറ് വരെ അവധിയായിരിക്കും.
അതേസമയം, സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരത്തെ പ്രഖ്യാപിച്ച നാലോ അഞ്ചോ ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ഷാർജയിലെ സർക്കാർ ജീവനക്കാർക്കും മെയ് എട്ട് വരെ അവധി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story