പെരുന്നാൾ സുരക്ഷ: ഷാർജ പൊലീസ് ഒരുക്കം തുടങ്ങി
text_fieldsഷാർജ: ഈദ് കാലയളവിൽ പൊതു സുരക്ഷയും ഗതാഗതവുമായി ബന്ധപ്പെട്ട നടപടിയും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഷാർജ പൊലീസ് ഒരുക്കം തുടങ്ങി. ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ അബ്ദുല്ല മുബാറക് ബിൻ ആമർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ മാനേജർമാർ, വകുപ്പ് ഡയറക്ടർമാർ, ഷാർജ പൊലീസിലെ വിദഗ്ധർ പങ്കെടുത്തു. നഗരങ്ങളിലെ എല്ലാ മേഖലകളിലെയും കവലകളിലെയും ട്രാഫിക് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും 180 ട്രാഫിക് പട്രോളിങ് ഏർപ്പെടുത്തും. പ്രധാന നിരത്തുകളിലേക്കും പട്ടണങ്ങളിലേക്കും പ്രവേശിക്കുന്ന റോഡുകളിലും കിഴക്കൻ മേഖലകളിലേക്ക് പോകുന്ന ദീർഘദൂര റോഡുകളിലും നിരീക്ഷണം ശക്തമാക്കും.
ബീച്ചുകളുടെ സുരക്ഷക്കായി മാരിടൈം റെസ്ക്യൂ പട്രോളിങ് ശക്തമാക്കാനും ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും ട്രാഫിക്കിെൻറ സുഗമമായ ഒഴുക്ക് ഉറപ്പാക്കണമെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തര കേസുകളുണ്ടെങ്കിൽ 999 എന്ന നമ്പറിൽ സെൻട്രൽ ഓപറേഷൻ റൂമിലേക്ക് വിളിക്കണമെന്നും മറ്റു പരാതികൾക്കായി 901 നമ്പറിൽ വിളിക്കണമെന്നും ഷാർജ പൊലീസ് ജനറൽ കമാൻഡ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.