ബലിപെരുന്നാൾ: 265 തടവുകാർക്ക് കൂടി മോചനം
text_fieldsഅജ്മാന്: ബലിപെരുന്നാൾ മുൻനിർത്തി 265 തടവുകാർക്ക് കൂടി യു.എ.ഇ മോചനം നൽകുന്നു. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 203 തടവാുകാർക്ക് മോചനം പ്രഖ്യാപിച്ചപ്പോൾ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 62 തടവുകാരെ മോചിപ്പിക്കുമെന്ന് അറിയിച്ചു. 515 തടവുകാർക്ക് മാപ്പ്നൽകി മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഇത് കൂടാതെയാണ് 265 തടവുകാരെ മോചിപ്പിക്കുന്നത്.ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം പ്രകടമാക്കിയവരെയാണ് മോചിപ്പിക്കുന്നത്. ഭരണാധികാരിയുടെ നടപടി ആഘോഷ വേളയില്‍ അവരുടെ കുടുംബങ്ങളില്‍ സന്തോഷം നല്കുവാന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അജ്മാന് പൊലീസ് കമാൻറര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. തടവിന് ശേഷമുള്ള ജീവിതം സന്തോഷകരമായിരിക്കട്ടെയെന്നും അദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.