പെരുന്നാൾ: റെക്കോഡിട്ട് ഷാർജയിലെ പുതിയ കാലിച്ചന്ത
text_fieldsഷാർജ: പെരുന്നാൾ പ്രമാണിച്ച് ഷാർജയിലെ പുതിയ കാലിച്ചന്തയിൽ റെക്കോഡ് തിരക്ക് അനുഭവപ്പെട്ടതായി ഷാർജ സർക്കാറിെൻറ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്‌മെൻറ് കമ്പനി പറഞ്ഞു. ഉപഭോക്താക്കൾക്ക് ആധുനിക സൗകര്യങ്ങൾ ഒരുക്കിയതിനാൽ അറവിനും മറ്റും തടസ്സങ്ങൾ നേരിട്ടില്ല. ശുചിത്വം, സുരക്ഷ തുടങ്ങി എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.
പെരുന്നാളിെൻറ നാലു ദിനങ്ങളിൽ ആയിരത്തോളം കന്നുകാലികളെയാണ് ബലിയറുത്തതെന്ന് ഷാർജ ലൈവ്സ്റ്റോക് മാർക്കറ്റ് ഡയറക്ടർ അബ്ദുല്ല ഖൽഫാൻ അൽ ഷംസി പറഞ്ഞു.
മൃഗഡോക്ടറുടെ മേൽനോട്ടത്തിലാണ് ഇവിടെ കശാപ്പ് നടക്കുന്നത്.അറവുശാലയിൽ മണിക്കൂറിൽ 240 കന്നുകാലികളെ കശാപ്പ് ചെയ്യാൻ സൗകര്യമുണ്ട്. മണിക്കൂറിൽ 150 മുതൽ 200വരെ ആടുകൾ, 20 പശു, 20 ഒട്ടകങ്ങൾ എന്നിങ്ങനെയാണ് കണക്ക്. ഒരു കോഴി അറവുശാലയുമുണ്ട്. ദിവസവും രാവിലെ എട്ട് മുതൽ വൈകീട്ട് 10വരെ കന്നുകാലികളെ വാങ്ങാനും കശാപ്പ് ചെയ്യാനും മാർക്കറ്റ് പൊതുജനങ്ങൾക്കായി തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.