ബലിപെരുന്നാൾ; പൊതുഗതാഗത രംഗത്ത് സമയ ക്രമീകരണം
text_fieldsമെട്രോ, ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി എന്നിവയുടെ സർവിസ് സമയത്തിലാണ് മാറ്റം ദുബൈ: ബലിപെരുന്നാൾ ആഘോഷം പ്രമാണിച്ച് പൊതു ഗതാഗത സർവിസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ആഘോഷം കണക്കിലെടുത്ത് മെട്രോ, ട്രാം, ബസ്, അബ്ര, ഫെറി, വാട്ടർ ടാക്സി, ജലഗതാഗത ബസ് സർവിസുകളുടെ സമയങ്ങളിലാണ് മാറ്റം വരുത്തിയത്.
മെട്രോ
ജൂൺ 26-30, ജൂലൈ ഒന്ന് തീയതികളിൽ രാവിലെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ച ഒന്നുവരെയും ജൂൺ 25, ജൂലൈ രണ്ട് തീയതികളിൽ രാവിലെ എട്ടു മുതൽ പിറ്റേന്ന് ഒന്നുവരെയും ട്രെയിൻ സർവിസ് ഉണ്ടാകും.
ട്രാം
ജൂൺ 26-30, ജൂലൈ ഒന്ന് തീയതികളിൽ രാവിലെ ആറു മുതൽ പിറ്റേന്ന് പുലർച്ച ഒന്നു വരെ. ജൂൺ 25, ജൂലൈ രണ്ട് തീയതികളിൽ രാവിലെ ഒമ്പതു മുതൽ പിറ്റേന്ന് പുലർച്ച ഒന്നുവരെ.
പൊതുഗതാഗത ബസുകൾ:
തിങ്കൾ മുതൽ വ്യാഴാഴ്ച വരെ പുലർച്ച 4.30 മുതൽ പിറ്റേന്ന് പുലർച്ച 12.30വരെ, വെള്ളിയാഴ്ച രാവിലെ അഞ്ചുമുതൽ പിറ്റേന്ന് പുലർച്ച ഒന്നുവരെ, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആറു മുതൽ പിറ്റേന്ന് ഒരുമണി വരെ.
ജലഗതാഗത ബസുകൾ
ദുബൈ മറീന-മറീന വാക് ഉച്ചക്ക് 12 മുതൽ പിറ്റേന്ന് പുലർച്ച 12.11വരെ, മറീന പ്രോമനേഡ്-മറീന മാൾ വൈകീട്ട് 4.11 മുതൽ രാത്രി 11.17വരെ, മറീന ടെറസ്-മറീന വാക് വൈകീട്ട് 4.08 മുതൽ രാത്രി 11.16വരെ, ഫുൾ ലൈൻ വൈകീട്ട് 4.08 മുതൽ രാത്രി 10.56 വരെ.
വാട്ടർ ടാക്സി
മറീന മാൾ-ബ്ലൂ വാട്ടേഴ്സ് വൈകീട്ട് നാലുമുതൽ രാത്രി 11.40 വരെ, വൈകീട്ട് മുതൽ രാത്രി 11 വരെ.
അബ്രകൾ
ദുബൈ ഓൾഡ് സൂക്-ബനിയാസ് രാവിലെ 10 മുതൽ 11.20 വരെ. അൽ ഫഹിദി-സബ്ക രാവിലെ 10 മുതൽ രാത്രി 11.25 വരെ. അൽ ഫഹിദി-ദേര ഓൾ സൂഖ് രാവിലെ 10 മുതൽ രാത്രി 11.25 വരെ. ബനിയാസ്-സീഫ് രാവിലെ 10 മുതൽ രാത്രി 11.57 വരെ. ദുബൈ ഫെസ്റ്റിവൽ സിറ്റി-ദുബൈ ക്രീക് ഹാർബർ വൈകീട്ട് നാലുമുതൽ രാത്രി 11.20 വരെ. അൽ ജദ്ദാഫ്-ദുബൈ ഫെസ്റ്റിവൽ സിറ്റി രാവിലെ എട്ട് മുതൽ രാത്രി 11.30 വരെ, ദുബൈ ഓൾഡ് സൂഖ്-അൽ മർഫ സൂഖ് വൈകീട്ട് 4.20 മുതൽ രാത്രി 10.50 വരെ, ദേര ഓൾഡ് സൂഖ്-അൽ മർഫ സൂഖ് വൈകീട്ട് 4.05 മുതൽ രാത്രി 10.35 വരെ, ശൈഖ് സായിദ് സ്റ്റേഷനിൽ നിന്നുള്ള ടൂറിസ്റ്റ് സർവിസുകൾ വൈകീട്ട് നാലു മുതൽ രാത്രി നാലുമുതൽ രാത്രി 10.15വരെ സർവിസ് നടത്തും.
ഫെറി
അൽ ഗുദൈബ-ദുബൈ വാട്ടർ കനാൽ ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് ആറുവരെ, ദുബൈ വാട്ടർ കനാൽ-അൽ ഗുദൈബ ഉച്ച 2.20 മുതൽ രാത്രി 7.20 വരെ, ദുബൈ കനാൽ-ബ്ലൂ വാട്ടേഴ്സ് ഉച്ച 1.50 മുതൽ വൈകീട്ട് 6.50 വരെ, ബ്ലൂവാട്ടേഴ്സ്-മറീന മാൾ ഉച്ച 2.50 മുതൽ രാത്രി 7.50 വരെ, മറീന മാൾ-ബ്ലൂ വാട്ടേഴ്സ് ഉച്ച ഒന്നുമുതൽ വൈകീട്ട് ആറുവരെ, ബ്ലൂ വാട്ടേഴ്സ്-ദുബൈ വാട്ടർ കനാൽ ഉച്ച 1.15 മുതൽ വൈകീട്ട് 6.15 വരെ, മറീന മാളിൽ നിന്നുള്ള ടൂറിസ്റ്റ് സർവിസ് രാവിലെ 11.30 മുതൽ വൈകീട്ട് 4.30 വരെ, അൽ മർഫ സൂഖ്-അൽ ദുദൈബ വൈകീട്ട് 6.15 മുതൽ രാത്രി 9.45 വരെ അതോടൊപ്പം നാല് അവധി ദിനങ്ങളിൽ അൽ കിഫാഫ് ഹാപ്പിനസ് സെന്റർ ഒഴികെ എമിറേറ്റിലെ മറ്റെല്ലാ ഹാപ്പിനസ് സെന്ററുകളും അവധിയായിരിക്കും. അൽ കിഫാഫ് ഹാപ്പിനസ് സെന്റർ ആഴ്ചയിൽ ഏഴുദിവസവും പ്രവർത്തിക്കും. ഉമ്മു റാമൂൽ, ദേര, അൽ ബഷറ, ആർ.ടി.എയുടെ ആസ്ഥാനം എന്നിവ സാധാരണ പോലെ 24 മണിക്കൂറും പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.