Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഈ​ദു​ൽ ഫി​ത്ർ; ഖ​ലീ​ഫ...

ഈ​ദു​ൽ ഫി​ത്ർ; ഖ​ലീ​ഫ സി​റ്റി​യി​ല്‍ 21 ഉ​ദ്യാ​ന​ങ്ങ​ള്‍ തു​റ​ക്കും

text_fields
bookmark_border
ഈ​ദു​ൽ ഫി​ത്ർ; ഖ​ലീ​ഫ സി​റ്റി​യി​ല്‍  21 ഉ​ദ്യാ​ന​ങ്ങ​ള്‍ തു​റ​ക്കും
cancel
camera_alt

അ​ബൂ​ദ​ബി ഖ​ലീ​ഫ സി​റ്റി​യി​ല്‍ തു​റ​ക്കു​ന്ന പാ​ർ​ക്കു​ക​ളി​ലൊ​ന്ന്

അ​ബൂ​ദ​ബി: ഈ​ദു​ല്‍ ഫി​ത്റി​ന് മു​ന്നോ​ടി​യാ​യി ഖ​ലീ​ഫ സി​റ്റി​യി​ല്‍ 21 ഉ​ദ്യാ​ന​ങ്ങ​ള്‍ തു​റ​ക്കു​മെ​ന്ന് അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ്.

അ​ബൂ​ദ​ബി നി​വാ​സി​ക​ളു​ടെ ഒ​ത്തു​ചേ​ര​ലി​ന് വേ​ദി​യൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​വ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ളി​യി​ട​ങ്ങ​ള്‍, ഇ​രി​പ്പി​ട​ങ്ങ​ള്‍, ഒ​ത്തു​കൂ​ടാ​നു​ള്ള ഇ​ട​ങ്ങ​ള്‍, ബാ​ര്‍ബി​ക്യു സൗ​ക​ര്യം, കാ​യി​ക സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി ഒ​ട്ടേ​റെ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഈ ​പാ​ര്‍ക്കു​ക​ളി​ല്‍ ഉ​ണ്ടാ​വു​ക. വോ​ളി​ബാ​ള്‍, ബാ​ഡ്മി​ന്റ​ണ്‍, ക്രി​ക്ക​റ്റ്, പാ​ര്‍ക്ക​ര്‍, ബാ​സ്‌​ക​റ്റ്ബാ​ള്‍ കോ​ര്‍ട്ട്, ഇ​ട​ത്ത​രം ഫു​ട്‌​ബാ​ള്‍ കോ​ര്‍ട്ട് എ​ന്നി​വ​യും പാ​ര്‍ക്കു​ക​ളി​ലു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യു​ള്ള പ്ര​ത്യേ​ക ക​ളി​യി​ട​ങ്ങ​ള്‍ ര​ണ്ട് പാ​ര്‍ക്കു​ക​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ച്ചി​ട്ടു​ണ്ട്. 2024ല്‍ ​പു​തി​യ 150 പാ​ര്‍ക്കു​ക​ളാ​ണ് അ​ധി​കൃ​ത​ര്‍ തു​റ​ന്നു​ന​ല്‍കു​ന്ന​ത്.

അ​ബൂ​ദ​ബി​യി​ലെ ജീ​വി​ത സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ പാ​ര്‍ക്കു​ക​ള്‍ തു​റ​ന്നു​ന​ല്‍കു​ന്ന​തെ​ന്ന് വ​കു​പ്പി​നു കീ​ഴി​ലു​ള്ള പ്ലാ​നി​ങ് ആ​ന്‍ഡ് ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ സെ​ക്ട​ര്‍ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഹ​മ​ദ് അ​ള്‍ മു​ത്ത​വ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabiKhalifa City
News Summary - Eid-ul-Fitr; In Khalifa City 21 parks will be opened
Next Story