ഈദ് അവധി രാവുകൾ മുസന്ദത്തിൽ തകർക്കാം
text_fieldsദുബൈ: യു.എ.ഇയിലെ ഈദ് അവധി നാളുകൾ ആനന്ദകരമാക്കാന്‍ മികച്ച ടൂർ പാക്കേജുമായി സ്മാർട്ട് ട്രാവൽ. ഇതുവരെ പകല്‍ സമയ വിനോദങ്ങളാണ് ഒരുക്കിയിരുന്നതെങ്കില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ രാത്രികാല വിനോദങ്ങള്‍ക്കും അവസരം ഒരുക്കുകയാണ് ട്രാവല്‍ രംഗത്തെ വിദഗ്ധരായ സ്മാര്‍ട്ട് ട്രാവല്‍സ്. ഒമാനിലെ ഹഫ മുസന്ദത്തില്‍ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സ്വകാര്യ ബീച്ചിൽ രാത്രി യാത്രയും അതിശയകരമായ വാരാന്ത്യ വിനോദവും ഒരുക്കുകയാണ്. ഈ യാത്ര ജീവിതകാലം മുഴുവൻ ഓര്‍ത്തിരിക്കാന്‍ നല്കുന്ന അനുഭവങ്ങള്‍ സമ്മാനിക്കുമെന്ന് സ്മാർട്ട് ട്രാവൽ എം.ഡി. അഫി അഹ്മദ് അവകാശപ്പെട്ടു. യു.എ.ഇയിലെ റെസിഡന്റ് വിസക്കാർക്കും സന്ദർശക വിസക്കാർക്കും യാത്രയിൽ പങ്കാളിയാകാം. യു.എ.ഇയിലെ ട്രാവൽ-ടൂറിസ സേവന രംഗത്തെ മികച്ച ബ്രാൻഡുകളിൽ ഒന്നാണ് സ്മാർട്ട് ട്രാവൽ. സ്വിമ്മിങ്, സ്നോർക്കലിങ്, ബീച്ച് സന്ദർശനം, ബനാന ബോട്ട്, സ്പീഡ് ബോട്ട്, ഫിഷിങ്, തുടങ്ങിയ വിവിധ ആക്ടിവിറ്റികളും അടക്കമുള്ള യാത്രയാണ് സ്മാർട്ട് ട്രാവൽ ഒരുക്കുന്നത്. പകല്‍ സമയങ്ങളിലെ യാത്ര പാക്കേജില്‍ കൂടുതല്‍ വ്യത്യസ്തങ്ങളായ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് അഫി അഹമ്മദ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: +971 56 991 8341, +971 50 756 0778, +971 56 404 1454. ഇ-മെയിൽ: musandam@smarttravels.ae, www.smarttravesl.ae
യാത്ര ഇങ്ങനെ
- 02:00 pm: ദുബൈയിൽ നിന്ന് യാത്ര ആരംഭിക്കുന്നു
- 04:00 pm: യു.എ.ഇ-ഒമാൻ അതിർത്തിയിൽ പ്രവേശന സൗകര്യം ഒരുക്കല്‍
- 04:45 pm: സ്വകാര്യ ബീച്ചിലേക്ക് 45 മിനിറ്റ് ദൗ റൈഡ്
- 05:00 pm: രണ്ട് മണിക്കൂർ ജല കായിക പ്രവർത്തനങ്ങൾ (ബനാന ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ, കയാക്കിങ്)
- 07:00 pm: രാത്രി രണ്ട് മണിക്കൂർ ആഴക്കടലില്‍ ലൈവ്
- മീന്‍പിടിത്തം
- 10:00 pm: ലൈവ് ബാർബിക്യൂ ഡിന്നർ
- 11:00 pm: ക്ലാസിക് ബീച്ച് ഗെയിമുകൾ (വോളിബാൾ, നീന്തൽ, ബീച്ച് സോക്കർ)
- 12:00 am: ഡി.ജെ സംഗീതവും നൃത്തവും ഉള്ള ക്യാമ്പ്ഫയർ
- 06:30 am സൂര്യോദയത്തില്‍ നീന്തലും സ്നോർക്കലിങ്ങും
- 08:00 am: പ്രഭാതഭക്ഷണം
- 09:00 am: തിരികെ പോർട്ടിലേക്ക്
- 11:00 am: ദുബൈയിലേക്ക് മടക്കം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.