ഈദുൽ അദ്ഹ: 515 തടവുകാരെ മോചിപ്പിക്കാൻ ശൈഖ് ഖലീഫയുടെ ഉത്തരവ്
text_fieldsഅബൂദബി: ഈദുൽ അദ്ഹ പ്രമാണിച്ച് വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന 515 തടവുകാർക്ക് മാപ്പ്നൽകി മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവായി. മോചിപ്പിക്കപ്പെട്ട തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
തടവുകാർ മോചിതരാകുന്നതോടെ ഇവർക്ക് പുതിയ ജീവിതം തുടങ്ങാൻ കഴിയുമെന്നും ഇവരുടെ കുടുംബത്തിനും സമൂഹത്തിനും ഇത് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ. മാപ്പ് ലഭിച്ച തടവുകാർ കുടുംബത്തിനും മാതാപിതാക്കൾക്കും കുട്ടികൾക്കും സന്തോഷം പകരാൻ കഴിയുന്ന രീതിയിൽ ജീവിക്കണം. ഭാവി പുനർവിചിന്തനം നടത്തുന്നതിനും സാമൂഹികവും തൊഴിൽപരവുമായ ജീവിതം ഉറപ്പാക്കുന്നതിനുമുള്ള പ്രസിഡൻറിെൻറ പ്രത്യേക താൽപ്പര്യത്തിെൻറ ഭാഗമായാണ് തടവുപുള്ളികൾക്ക് മാപ്പ് നൽകി വിട്ടയക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.