ഇ.കെ. നായനാര്‍ സ്മാരക ഫുട്ബാള്‍: മുഷ്രിഫും ഡല്‍മയും ജേതാക്കള്‍
text_fieldsഅബൂദബി: ശക്തി തിയറ്റേഴ്സ് അബൂദബിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇ.കെ. നായനാര്‍ സ്മാരക റമദാന് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മുതിര്‍ന്നവരുടെ വിഭാഗത്തില്‍ മുഷ്രിഫ്-എയും കുട്ടികളുടെ വിഭാഗത്തില്‍ ഡല്‍മയും ജേതാക്കളായി. അബൂദബി യൂനിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഫൈനലില്‍ എത്തിയ സീനിയര്‍ വിഭാഗത്തില്‍ നജ്ദയും മുഷ്രിഫ്-എയും 1-1 ക്രമത്തില്‍ തുല്യ ഗോള്‍ നേടിയെങ്കിലും പെനാല്‍റ്റിയിൽ മുഷ്രിഫ് എ വിജയകിരീടം ചൂടുകയായിരുന്നു.
ജൂനിയര്‍ വിഭാഗത്തില്‍ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് മുഷ്രിഫിനെ പരാജയപ്പെടുത്തിയാണ് ഡല്‍മ കപ്പെടുത്തത്. സീനിയര്‍ വിഭാഗത്തില്‍ ഖാലിദിയ, ജൂനിയര്‍ വിഭാഗത്തില്‍ നജ്ദ എന്നിവര്‍ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ മികച്ച ഫെയർപ്ലേ ടീമുകളായി സീനിയര്‍ വിഭാഗത്തില്‍ കെ.എസ്.സി.ബി, ജൂനിയര്‍ വിഭാഗത്തില്‍ എം.ബി.ഇസെഡ് എന്നിവരെയും തെരഞ്ഞെടുത്തു. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ മികച്ച കളിക്കാരായി മുഷ്രിഫ്-എയിലെ ജിപ്സണ്‍ ജസ്റ്റസ്, നജ്ദയിലെ ജസീല്‍ എന്നിവരെ തിരഞ്ഞെടുത്തു.
കുട്ടികളുടെ വിഭാഗത്തില്‍ ഡല്മയിലെ അമാന്‍ റയാന്, മുഷ്രിഫിലെ അമാന്‍ നസീം, എയര്‍പോര്‍ട്ടിലെ അഹ്സാന് പട്ടാളത്ത് എന്നിവരെ തിരഞ്ഞെടുത്തു. സീനിയര്‍ വിഭാഗത്തില്‍ ഫവാസ് (മുഷ്രിഫ്-എ), മുഹമ്മദ് ഷയാന്‍ (ഡല്‍മ) എന്നിവരായിരുന്നു മികച്ച ഗോള്‍കീപ്പര്‍മാര്‍. കായിക വിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ, അസി. കായിക വിഭാഗം സെക്രട്ടറി അജികുമാര്‍ എന്നിവര്‍ ടൂര്‍ണമെന്റ് നിയന്ത്രിച്ചു. അവാര്‍ഡ് ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ മുന്‍ സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണി എം.എല്‍.എ വിതരണം ചെയ്തു.
മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും പെര്‍ഫെക്ട് റേഡിയേറ്റര്‍ പ്രതിനിധി ബഷീര്‍, അഹല്യ മെഡിക്കല്‍ ഗ്രൂപ് പ്രതിനിധി സത്യന് എന്നിവരും വിതരണം ചെയ്തു. ശക്തി പ്രസിഡന്റ് ടി.കെ മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ സഫറുള്ള പാലപ്പെട്ടി, വി.പി. കൃഷ്ണകുമാര്‍, സൂരജ് പ്രഭാകര്‍, ഇജാസ്, ഷഹീര്‍ ഹംസ, അജികുമാര്‍, അഡ്വ. അന്‍സാരി സൈനുദ്ദീന്‍, എ. കെ. ബീരാന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.