തെരഞ്ഞെടുപ്പ് ഒക്ടോബർ ആദ്യവാരം -ഇന്ത്യൻ അസോസിയേഷൻ ഷാർജ
text_fieldsഷാർജ: ഭരണസമിതി തെരഞ്ഞെടുപ്പ് ഒക്ടോബർ ആദ്യവാരം നടക്കുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ വാർത്താക്കുറിപ്പിൽ അറിയിച്ചു.യു.എ.ഇയിലെ അംഗീകൃത സംഘടനകൾക്ക് സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കൂ. ഇതിനായി ആദ്യം ഭരണഘടന ആവശ്യമാണ്. 1979ൽ നിർമിച്ച അസോസിയേഷന്റെ ഭരണഘടനയിൽ ചില സുപ്രധാനമായ ഭേദഗതി വരുത്തിയ സാഹചര്യത്തിൽ ഇത് അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.
ഇതിന് സർക്കാറിന്റെ അംഗീകാരം ലഭിക്കുന്ന മുറക്ക് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. സംഘടനയുടെ നല്ലൊരു ശതമാനം അംഗങ്ങളും സ്കൂൾ അവധി ആയതിനാൽ നാട്ടിലേക്ക് പോയിരിക്കുകയാണ്.ഇവർ തിരിച്ചെത്തുന്ന സമയം കൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഒക്ടോബർ ആദ്യവാരം നടത്താമെന്ന് മാനേജിങ് കമ്മിറ്റി തീരുമാനിച്ചതെന്നും സംഘടന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.