ഇലക്ട്രിക് വാഹനങ്ങളിലെ ചാർജിങ്; ദീവയുടെ സൗജന്യ സേവനം 2021 വരെ നീട്ടി
text_fieldsദുബൈ: പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ഇല ക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കുന്നതിനുമായി ദീവ നൽകിവരുന ്ന സൗജന്യ സേവനം ദീർഘിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് സൗജന്യമായി ചാർജ് ചെയ്യ ാനുള്ള ദീവയുടെ സേവനം 2021 ഡിസംബർ 31 വരെയാണ് നീട്ടിയത്. 2017ൽ ആരംഭിച്ച സേവനം ഇൗ വർഷം ഡിസംബർ അവസാനത്തോടെ തീരാനിരിക്കെയാണ് ദീവ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
എന്നാൽ, വാണിജ്യാവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ ഇൗ സൗജന്യ സേവനം പ്രയോജനപ്പെടുത്താനാവൂ എന്ന് ദീവ അധികൃതർ അറിയിച്ചു. സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ കമേഴ്സ്യൽ വാഹനങ്ങൾക്ക് 29 ഫിൽസ് നിരക്കിൽ ഇലക്ട്രിക് ചാർജിങ് നടത്താൻ 2020 ജനുവരി മുതൽ ദീവ സൗകര്യമേർപ്പെടുത്തിയേക്കും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ വിശാല കാഴ്ചപ്പാടിെൻറ ഫലമായി, ആഗോളതലത്തിൽ മികച്ചതും ആനന്ദപ്രദവുമായ നഗരമാക്കി ദുബൈയെ അടയാളപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഈ പദ്ധതി.
സുസ്ഥിര വികസനത്തിലേക്ക് കുതിക്കുന്നതിനും കാർബൺ മലിനീകരണം നിയന്ത്രിച്ച് പ്രകൃതിസൗഹൃദ ഇടമാക്കി മാറ്റുന്നതിനുമാണ് ദീവ ഇത്തരം പദ്ധതികൾക്ക് നേതൃത്വം നൽകുന്നതെന്ന് എം.ഡിയും സി.ഇ.ഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.പുതുതായി വാങ്ങുന്ന കാറുകളിൽ 10 ശതമാനം ഇലക്ട്രിക് കാറുകളാണെന്നത് ഉറപ്പുവരുത്തുന്നതിലൂടെ 2021 ആകുമ്പോഴേക്കും കാർബൺ വഴിയുള്ള മലിനീകരണത്തിെൻറ 16 ശതമാനം കുറക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.