Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൈദ്യുതി വാഹനങ്ങൾ ...

വൈദ്യുതി വാഹനങ്ങൾ  വാങ്ങുന്നവർക്ക്​ ആനുകൂല്യങ്ങൾ

text_fields
bookmark_border

ദുബൈ: കാർബൺ ബഹിർഗമനമില്ലാത്ത വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നവർക്കായി യു.എ.ഇ ഉൗർജ മന്ത്രാലയം ഇൻസ​​െൻറീവ്​ പദ്ധതി അവതരിപ്പിച്ചു. ഗ്രീൻ ബാങ്ക്​ വായ്​പ, ഗ്രീൻ ഇൻഷുറൻസ്​ പദ്ധതി, ആകർഷകമായ വൈദ്യുതി കാർ വില, ഗ്രീൻ രജിസ്​ട്രേഷൻ എന്നിവയിലൂടെയാണ്​ ​ഇൻസ​​െൻറീവ്​ ലഭ്യമാക്കുക. ഇതു സംബന്ധിച്ച്​ ദുബൈ എമിറേറ്റ്​സ്​ ടവറിൽ ഉൗർജ മന്ത്രി സുഹൈൽ ആൽ മസ്​റൂഇ പ്രഖ്യാപനം നടത്തി.  ഫെഡറൽ മന്ത്രിസഭകളും ഏജൻസികളും പത്ത്​ ശതമാനം വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കണമെന്ന്​ മന്ത്രി ആ​ഹ്വാനം ചെയ്​തു.

ദീർഘകാലാടിസ്​ഥാനത്തിൽ ഇത്​ 20 ശതമാനമായി ഉയർത്തുകയാണ്​ ലക്ഷ്യം. 2020ഒാടെ15 ശതമാനം കാർബൺ ബഹിർമനം കുറക്കാനാണ്​ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബാങ്കുകൾ, കാർ കമ്പനികൾ, ഇൻഷുറൻസ്​ സ്​ഥാപനങ്ങൾ, തുടങ്ങിയവയുമായി സഹകരിച്ചുള്ള പുതിയ ഇൻസ​​െൻറീവ്​ പദ്ധതി ഉപഭോക്​താക്കൾക്ക്​ സന്തോഷകരമായ വാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ദുബൈയിൽ ​ൈവദ്യുതി കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്​ ദുബൈ ഉൗർജ സുപ്രീം കൗൺസിലും നടപടിയെടുത്ത്​ വരുന്നുണ്ട്​. കൗൺസിലി​​​െൻറ 45ാം യോഗത്തിൽ ദുബൈ ജല^വൈദ്യുതി ​അതോറിറ്റി, ദുബൈ നഗരസഭ എന്നിയാണ്​ ഇതു സംബന്ധിച്ച തീരുമാനമെടുത്തതത്​. സർക്കാർ സ്​ഥാപനങ്ങൾ പുതിയ വാഹനങ്ങൾ വാങ്ങു​േമ്പാൾ അവയുടെ പത്ത്​ ശതമാനം ഹൈബ്രിഡ്​, വൈദ്യുതി വാഹനങ്ങളായിരിക്കണമെന്ന്​ ഉൗർജ സുപ്രീം കൗൺസിൽ 2016 നവംബർ ഒന്നിന്​ നിർദേശിച്ചിരുന്നു. 2020ഒാടെ മൊത്തം വാഹനങ്ങളുടെ രണ്ട്​ ശതമാനവും 2030ഒാടെ പത്ത്​ ശതമാനവും ഹൈബ്രിഡ്​, വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുക എന്ന യജ്ഞത്തി​​​െൻറ ഭാഗമായിട്ടാണ്​ നിർദേശം പുറപ്പെടുവിച്ചത്​. ഇതുവഴി 2021ഒാടെ ദുബൈയിൽ 19 ശതമാനം കാർബൺ ബഹിർഗമനം കുറക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electric
News Summary - electric
Next Story