അജ്മാനിലെ ടാക്സികളിൽ ഇനി ഇലക്ട്രോണിക് പേമെൻറ് സൗകര്യം
text_fieldsഅജ്മാന്: അജ്മാനിലെ ടാക്സികളില്‍ ഇനി പണം നല്കാന് ഇലക്ട്രോണിക് സംവിധാനവും ഒരുങ്ങുന്നു. അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയിലെ കമേഴ്സ്യൽ സർവിസസ് കോർപറേഷൻ ടാക്സികളില്‍ പണമടക്കാന്‍ ഉപയോക്താക്കൾക്ക് ഇനി ഇലക്ട്രോണിക് കാര്‍ഡുകള്‍ വഴിയും സൗകര്യമുണ്ടാകും. ഇതുസംബന്ധിച്ച് ധാരണയായതായി അതോറിറ്റിയിലെ കമേഴ്സ്യൽ സർവിസസ് കോർപറേഷെൻറ എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് സഖർ അൽ മത്രൂഷി പറഞ്ഞു. പരമ്പരാഗത രീതി തുടരുന്നതോടൊപ്പമാണ് ഇലക്ട്രോണിക് സംവിധാനവും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി ഏറെ വിജയം കണ്ടതായി അദ്ദേഹം പറഞ്ഞു.
പണമടക്കുന്ന സമയത്ത് യാത്രക്കാർക്ക് സമ്പർക്കം ഒഴിവാക്കാനുള്ള എളുപ്പമാർഗമായതിനാൽ ഇതിന് ഏറെ സ്വീകാര്യത ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അജ്മാൻ ടാക്സികളുടെ സര്‍വിസിനെ ഉൾക്കൊള്ളുന്ന തരത്തിൽ ഘട്ടംഘട്ടമായി ഈ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫസ്റ്റ് അബൂദബി ബാങ്ക് - മാഗ്നതി, അജ്മാൻ ഫിനാൻസ് ഡിപ്പാർട്ട്മെൻറ്- അജ്മാൻപേ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.