ഹരികുമാർ വാക്കുപാലിച്ചു; എലൈറ്റ് ജീവനക്കാർ നാട്ടിലേക്ക് പറന്നു
text_fieldsദുബൈ: അറബ്ലോകത്ത് വമ്പൻ വ്യവസായങ്ങൾ കെട്ടിപ്പടുത്ത എലൈറ്റ് ഗ്രൂപ്പ് ഒാഫ് കമ്പനീസ് മേധാവി ആർ. ഹരികുമാർ ഏറ്റവുമധികം സന്തോഷിച്ച ദിവസങ്ങളിലൊന്നായിരുന്നു ഞായറാഴ്ച. ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയുടെ തുടക്കത്തിൽ നടത്തിയ മനുഷ്യസൗഹാർദ പ്രഖ്യാപനം കൃത്യമായി സാധ്യമാക്കാനായ സംതൃപ്തിയുടെ ദിവസം.
വിമാനം പറത്താൻ അനുവദിക്കുകയാണെങ്കിൽ എല്ലാ ചെലവുകളും വഹിച്ച് ജീവനക്കാരെ നാട്ടിലെത്തിക്കാൻ സന്നദ്ധത അറിയിച്ച ആദ്യ വിദേശ ഇന്ത്യൻ വ്യവസായിയായിരുന്നു ഹരികുമാർ. ലോക്ഡൗൺ നീളുകയും ചാർട്ടർ വിമാന അനുമതി ൈവകുകയും ചെയ്തപ്പോൾ ജീവനക്കാർക്ക് സർവവിധ സൗകര്യങ്ങളുമൊരുക്കി അവരെ ചേർത്തുപിടിച്ചു.
ആരും മാനസികമായി തളരരുതെന്നും എല്ലാവരും സുരക്ഷിതരായി നാട്ടിെലത്തി എന്ന് ഉറപ്പാക്കി മാത്രമേ താൻ വിശ്രമിക്കൂ എന്നും ഉറപ്പു കൊടുത്തു. ഒടുവിൽ അനുമതി ലഭിച്ചതോടെ 168 യാത്രക്കാരുമായി എലൈറ്റ് ഗ്രൂപ്പിെൻറ ചാർട്ടേഡ് വിമാനം ഞായറാഴ്ച വൈകീട്ട് ഷാർജയിൽനിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ നിറഞ്ഞ മനസോടെ ഹരികുമാർ പറഞ്ഞു, ‘എന്താണോ ആഗ്രഹിക്കുകയും വാക്കു നൽകുകയും ചെയ്തത് അത് സംതൃപ്തിയോടെ പാലിക്കുവാൻ ഇന്ന് സാധിച്ചു. വിഷമമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഇനിയും നാം ആവുന്നതെല്ലാം ചെയ്യും’.
മൂന്നു മാസത്തെ അവധിക്കാണ് ജീവനക്കാർ നാട്ടിലേക്ക് പോകുന്നത്. ഒരു മാസത്തെ ശമ്പളം അവർക്ക് മുൻകൂറായി നൽകി. അവധിക്കു ശേഷം ഇവരെ തിരിച്ചെത്തിക്കും. താൽപര്യമുള്ളവർക്ക് എലൈറ്റ് ഗ്രൂപ്പിെൻറ കോയമ്പത്തൂരിലെ വ്യവസായശാലയിൽ ജോലിക്ക് ചേരാനും സൗകര്യമൊരുക്കും.
120 ജീവനക്കാർക്ക് പുറമെ നാട്ടിലെത്താൻ മറ്റു മാർഗങ്ങളില്ലാതെ ദുരിതപ്പെടുന്ന 48 പേരും ഇൗ കരുതലിെൻറ വിമാനത്തിൽ യാത്ര ചെയ്ത് പ്രിയപ്പെട്ടവർക്കരികിലെത്തും. ഇവരുടെയെല്ലാം കോവിഡ് പരിശോധന, സുരക്ഷാ കിറ്റ്, ഭക്ഷണം, വിമാനത്താവളത്തിൽ നിന്ന് കേരളത്തിലെ പല ഭാഗങ്ങളിലേക്കുള്ള വീട്ടിലേക്കുള്ള യാത്ര എന്നിവയുടെ ചെലവും ഹരികുമാർ വഹിക്കും.
കോൺസുൽ ജനറൽ വിപുൽ ഉൾപ്പെടെ നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥരുടെയും കേന്ദ്രസർക്കാർ വകുപ്പുകളുടെയും സഹകരണം കാര്യങ്ങൾ വേഗത്തിലാക്കി. ദേര ട്രാവൽസ് എം.ഡി ടി.പി. സുധീഷ്, അഡ്വ. ഹാഷിക് തൈക്കണ്ടി, ഫർഹാൻ ഹനീഫ തുടങ്ങിയവരും എലൈറ്റ് വിമാനത്തിൽ പുറപ്പെടുന്നവരെ യാത്രയാക്കാൻ എത്തിയിരുന്നു. സുഭാഷ് ചന്ദ്രബോസിെൻറ ഇന്ത്യൻ നാഷനൽ ആർമിയിൽ പ്രവർത്തിച്ച സ്വാതന്ത്ര്യസമര സേനാനി അമ്പലപ്പുഴ രാമകൃഷ്ണ പിള്ളയുടെ മകനായ ഹരികുമാർ കോട്ടയം വിശ്വഭാരതി തീയറ്റഴ്സിലെ മുൻനിര നാടക നടനായിരുന്നു. സൗദി അറേബ്യയിൽ രണ്ട് പതിറ്റാണ്ടിലേറെ ജോലി ചെയ്തേശഷമാണ് യു.എ.ഇയിലെത്തി വ്യവസായ സംരംഭങ്ങൾക്ക് തുടക്കമിട്ടത്. ഭാര്യ കലാ ഹരികുമാർ സ്ഥാപനത്തിെൻറ പ്രവർത്തനങ്ങളിലും മേൽനോട്ടം വഹിക്കുന്നു. മക്കളായ സൗമ്യയും ലക്ഷ്മിയും ഡോക്ടർമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.