ആഘോഷ നാളുകളിലേക്ക് ഇമാറാത്ത്
text_fieldsദുബൈ: കോവിഡ് മഹാമാരി സൃഷ്ടിച്ച മുരടിപ്പിൽ നിന്ന് ലോകം പതുക്കെ ഉണർവ്വിലേക്ക് സഞ്ചരിക്കുകയാണ്. യു.എ.ഇ ഈ മുന്നേറ്റത്തിെൻറ പതാകവാഹകരായി മുന്നിൽ നിന്ന് നയിക്കുന്ന ചേതോഹരമായ കാഴ്ചയാണ് കാണുന്നത്. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുകയും വാക്സിനേഷൻ നൂറു ശതമാനത്തിലേക്ക് കുതിക്കുകയും ചെയ്യുകയാണ്. ഇതിനിടയിലാണ് എല്ലാ മേഖലകളിലും ആവേശം വിതറിക്കൊണ്ട് ലോകശ്രദ്ധേയമായ നിരവധി ഇവൻറുകൾ രാജ്യത്തെത്തുന്നത്. എക്സ്പോ2020ദുബൈ, ട്വൻറി20 ക്രിക്കറ്റ് ലോകകപ്പ്, ഗ്ലോബൽ വില്ലേജ്, ഹത്ത ക്യാമ്പിങ് സീസൺ, ദുബൈ ഹാഫ് മാരത്തൺ, ഐൻദുബൈ ദുബൈയുടെ ഉദ്ഘാടനം എന്നിങ്ങനെ വിവിധ പരിപാടികൾ വരുന്ന മാസത്തിൽ ആരംഭിക്കും. ഇതിനകം ആരംഭിച്ച ഐ.പി.എല്ലും ദിവസങ്ങൾക്കകം തുറക്കുന്ന സഫാരി പാർക്കും ചേരുേമ്പാൾ ഇമാറാത്ത് അക്ഷരാർത്ഥത്തിൽ ആഘോഷങ്ങളുടെ ലോകതലസ്ഥാനമായി മാറും.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് കലാസ്വാദകർ, കായികപ്രേമികൾ, ബിസിനസ് സംരഭകർ, വിനോദ സഞ്ചാരികൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിലും ഉൾപ്പെട്ടവർ രാജ്യത്തേക്ക് ഒഴുകിയെത്തിത്തുടങ്ങിയിട്ടുണ്ട്. ഹോട്ടലുകളും അപ്പാർട്മെൻറുകളും ബുക്കിങ് തിരക്കിലമർന്നു കഴിഞ്ഞു. തെരുവുകളിലും മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലും സമീപകാലത്തെ ഏറ്റവും തിരക്കേറിയ ദിനങ്ങളാണ് കാണുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ എക്സ്പോ പവലിയനുകൾ സന്ദർശിക്കാനും മറ്റുമായി എത്തിക്കൊണ്ടിരിക്കുന്നു. കോവിഡിെൻറ ഭീതി കുറഞ്ഞതോടെ മാസ്ക് വിവിധ മേഖലകളിൽ ഉപയോഗിക്കേണ്ടതില്ല എന്ന പ്രഖ്യാപനം കൂടിയായതോടെ സാധാരണക്കാരുടെ പൊതുയിടപെടലുകൾ വർധിച്ചിച്ചുണ്ട്. ഇൗ കാഴ്ചകളെല്ലാം കൂടുതൽ ശക്തിപ്പെടുന്ന ദിനങ്ങളാണ് ഒക്ടോബർ പിറക്കുന്നതോടെ രൂപപ്പെടുക എന്ന പ്രതീക്ഷയിലാണ് എല്ലാവരും.
എക്സ്പോ 2020ദുബൈ തന്നെയാണ് ഒക്ടോബറിൽ ആരംഭിക്കുന്ന ആഘോഷങ്ങളിൽ ഒന്നാമതുള്ളത്. ലോക സാമ്പത്തിക-സാംസ്കാരിക ഭൂപടത്തിലെ ദുബൈയുടെ സ്ഥാനം കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ മേളക്ക് സാധിക്കും. കഴിഞ്ഞ ആഴ്ച പുറത്തുവന്ന സർവെ പ്രകാരം ലോകത്ത് അറുപതിലേറെ രാജ്യങ്ങളിൽ നിന്ന് വിനോദസഞ്ചാരത്തിനായി ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിക്കുന്നത് ദുബൈയിലേക്കാണ്. താജ്മഹലിനേക്കാൾ ആളുകൾ കാണാൻ ആഗ്രഹിക്കുന്ന ലാൻഡ്മാർക് എന്ന നിലയിൽ ബുർജ് ഖലീഫ മാറിയതായും പഠനം വെളിപ്പെടുത്തുകയുണ്ടായി. എക്സ്പോക്ക് ഒപ്പം ട്വൻറി20 ക്രിക്കറ്റ് ലോകകപ്പ് കൂടി രാജ്യത്ത് വന്നെത്തുന്നത് കായിക പ്രേമികളുടെ ഒഴുക്കിനും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.