ബറാക്ക ആണവോർജ നിലയത്തിൽ അടിയന്തര സാഹചര്യം നേരിടാനുള്ള പരിശീലനം ഇന്ന്
text_fieldsഅബൂദബി: ബറാക്ക ആണവോർജ നിലയത്തിൽ അടിയന്തര സാഹചര്യം നേരിടാനുള്ള നിർണായക പരിശീലനം ഇന്ന് നടക്കും. ആണവോർജ നിലയവുമായി ബന്ധപ്പെട്ട അപകടങ്ങളുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ വിജയകരമാണോ എന്ന് പരീക്ഷിക്കാനാണ് ഡ്രിൽ നടത്തുന്നത്. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഡ്രില്ലിൽ അൽദഫ്രയിലെ 700ഓളം പേരും സംഘടനകളും പങ്കാളികളാകും. രാവിലെ ഏഴ് മുതലാണ് പരിപാടി. ദേശീയ ദുരന്തനിവാരണ സമിതിയുടെ മേൽനോട്ടത്തിലാണിത് സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 70 വിദഗ്ധർ പങ്കാളികളാകും. െപാതുജനങ്ങളെയോ വൈദ്യുതി വിതരണത്തേയോ ബാധിക്കില്ല. എമിറേറ്റ്‌സ് എനര്‍ജി കോര്‍പറേഷന്‍, നവാഹ് എനര്‍ജി കമ്പനി, വിദേശകാര്യമന്ത്രാലയം തുടങ്ങി നിരവധി വകുപ്പുകൾ പങ്കാളികളാകും. ആണവ അടിയന്തര സാഹചര്യങ്ങളില്‍ യു.എ.ഇ സ്വീകരിക്കേണ്ടതും കാഴ്ചവയ്‌ക്കേണ്ടതുമായ നടപടികളുടെ തയാറെടുപ്പുകളുടെ വിലയിരുത്തലാണ് ലക്ഷ്യമിടുന്നത്. ഓരോ മൂന്നോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ ഇത്തരം പരിശീലനങ്ങൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.