എമിറേറ്റ്സ് എയർലൈനിൽ 6000 തൊഴിൽ അവസരങ്ങൾ
text_fieldsദുബൈ: അടുത്ത ആറ് മാസത്തിനിടെ 6000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ദുബൈയുടെ ഔദ്യോഗിക എയർലൈനായ എമിറേറ്റ്സ്. യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് തിരിച്ചെത്തിയതോടെയാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നത്. പൈലറ്റ്, ക്യാബിൻ ക്രൂ, എൻജിനീയറിങ് സ്പെഷ്യലിസ്റ്റ്, മറ്റ് ജീവനക്കാർ എന്നിവരെ നിയമിക്കാനാണ് പദ്ധതി.
എമിറേറ്റ്സിെൻറ 90 ശതമാനം സർവീസുകളും പുനരാരംഭിച്ചതായി എമിറേറ്റ്സ് ചെയർമാൻ ശൈഖ് അഹ്മദ്ബി ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. മഹാമാരിക്ക് മുൻപുണ്ടായിരുന്ന ശേഷിയുടെ 70 ശതമാനം യാത്രക്കാരും ഈ വർഷം അവസാനത്തോടെ തിരികെയെത്തും. 6000 പുതിയ ജീവനക്കാരെ നിയമിക്കുന്നത് സാമ്പത്തീക സ്ഥിതിക്ക് കരുത്ത് പകരുന്നതിനൊപ്പം പുതിയ അവസരങ്ങളും സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോവിഡ് രൂക്ഷമായ സമയത്ത് എമിറേറ്റ്സ് ഉൾപെടെയുള്ള എയർലൈനുകൾ ചെലവ് ചുരുക്കലിെൻറ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറക്കുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. സർവീസുകൾ പഴയനിലയിലേക്ക് തിരികെയെത്തിയതോടെ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ശമ്പളം പുനസ്ഥാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നത്. സെപ്റ്റംബറിൽ 3000 ക്യാബിൻ ക്രുവിനെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും നിയമിക്കുമെന്ന് എമിറേറ്റ് അറിയിച്ചിരുന്നു. ദുബൈയിൽ 600 പൈലറ്റുമാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു.
എങ്ങിനെ അപേക്ഷിക്കാം:
എമിറേറ്റ്സിെൻറ വെബ്സൈറ്റിൽ (emirates.com) ഏറ്റവും താഴെയെത്തിയാൽ കരിയർ എന്ന ലിങ്ക് കാണാം. ഇവിടെ ക്ലിക്ക് ചെയ്ത് യൂസർ നെയിമും പാസ്വേഡും നൽകണം. പുതിയതായി സൈറ്റിലെത്തുന്നവർക്ക് പുതിയ യൂസർനെയിമും പാസ്വേഡും നൽകാനുള്ള സംവിധാനമുണ്ട്. ഓരോ ഒഴിവുകളുടെയും വിവരങ്ങളും ശമ്പള വിവരങ്ങളും ഇവിടെ നൽകിയിട്ടുണ്ട്. അവ പരിശോധിച്ച ശേഷം അപേക്ഷിക്കാം.
ക്യാബിൻ ക്രൂവിന് 9770 ദിർഹമാണ് (ഏകദേശം രണ്ട് ലക്ഷം രൂപ) ശമ്പളം. 80 മുതൽ 100 മണിക്കൂർ വരെയാണ് ഒരു മാസം ജോലി. സമയത്തിന് അനുസരിച്ച് ശമ്പളത്തിൽ മാറ്റം വരും. കാപ്റ്റൻമാർക്ക് ഓരോ വിമാനത്തിനും അനുസരിച്ച് ശമ്പളത്തിൽ മാറ്റമുണ്ടാകും. എ 380, ബോയിങ് 777 എന്നിവയിലെ കാപ്റ്റൻമാർക്ക് 43,013 ദിർഹം (ഒമ്പത് ലക്ഷം രൂപ) മുതലാണ് ശമ്പളം. 85 മണിക്കൂറാണ് ജോലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.