എമിറേറ്റ്സ് കമ്പനീസ് ഹൗസ് സ്റ്റാർട്ടപ്പ് പദ്ധതി: അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
text_fieldsദുബൈ: നവ മലയാളി സംരംഭകർക്ക് മുതൽ മുടക്കാൻ ദുബൈയിലെ ഏറ്റവും വലിയ ഗവ. സർവീസ് ദാതാക്കളായ എമിറേറ്റ്സ് കമ്പനീസ് ഹൗസ് (ഇ.സി.എച്ച്) ആവിഷ്ക്കരിച്ച ECH Startup Factory യിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2020 സെപ്റ്റംബർ 30വരെ നീട്ടിയതായി കമ്പനി സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി അറിയിച്ചു. ദുബൈ എക്സ്പോ 2020 െൻറ ഭാഗമായിട്ടായിരുന്നു എമിറേറ്റ്സ് കമ്പനീസ് ഹൗസ് ഇത്തരമൊരു അവസരം മുന്നോട്ട് വെച്ചത്. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ നവീന ആശയങ്ങളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളത്.
കോവിഡിെൻറ മാറിയ പശ്ചാത്തലത്തിൽ കൂടുതൽ നവീന ആശയങ്ങൾ, പോസ്റ്റ് കോവിഡ് കാലത്തേ മാറിയ ബിസിനസ് സാഹചര്യങ്ങളെയും അന്തരീക്ഷത്തെയും നേരിടാനുതകും വിധത്തിലുള്ള വ്യത്യസ്തതയാർന്ന ആശയങ്ങൾക്ക് കൂടി അവസരം നൽകുന്നതിന് കൂടിയാണ് തീയതി നീട്ടിയിരിക്കുന്നത്. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ കാലത്ത് വിവര സാേങ്കതിക രംഗത്തുൾപ്പെടെ മികവാർന്ന ആശയങ്ങളാണ് പിറവി കൊണ്ടത്. പുത്തൻ ചിന്തകളും തീപ്പൊരി ആശയങ്ങളുമുള്ള ചെറുപ്പക്കാർക്ക് സാമ്പത്തികമില്ലാത്തതിെൻറ പേരിൽ മാത്രം സംരംഭക മോഹങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നതിെൻറ പശ്ചാത്തലത്തിലാണ് ECH ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇ കൊമേഴ്സ്, െഎ.ടി മാനേജ്മെൻറ്, സർവീസ് ഇൻഡസ്ട്രി എന്നിവയിലാണ് കമ്പനി ആദ്യ ഘട്ടത്തിൽ മുതൽ മുടക്കുക. എക്സ്പോർേട്ടഴ്സ്, ട്രേഡിങ് എന്നീ മേഖലയിൽ ഉള്ള പ്രോജക്ടുകൾ സ്വീകരിക്കുന്നതല്ല. കേരളത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന സംരംഭകത്വം ആഗ്രിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. 6 അംഗ ജൂറി പാനൽ തെരഞ്ഞെടുക്കുന്ന ആദ്യ അഞ്ച് സംരംഭങ്ങൾക്കാണ് ECH സ്റ്റാർട്ടപ്പ് ഫാക്ടറി ഫണ്ട് നൽകുക എന്ന് ജൂറി ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.