Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 9:56 PM IST Updated On
date_range 29 July 2017 3:01 AM ISTഎമിറേറ്റ്സ് െഎ.ഡി ദുരുപയോഗം: 5000 ദിർഹം പിഴയും ഒരു വർഷം തടവും
text_fieldsbookmark_border
ദുബൈ: ചേട്ടെൻറ കുപ്പായം അനിയനോ അനിയെൻറ ഷൂസ് കൂട്ടുകാരനോ ഇടുന്നത് കുഴപ്പമില്ല, പക്ഷെ അതേ ലാഘവത്തോെട എമിറേറ്റ്സ് െഎ.ഡി വെച്ചു കളിച്ചാൽ സംഗതി കാര്യമാവും. കസിെൻറ കാർഡുമായി ബുർജ് ഖലീഫ കാണാൻ പോയ പാക് യുവാവിന് 5000 ദിർഹം പിഴയും ഒരു വർഷം തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂട്ടുകാർക്കൊപ്പം ബുർജ് ഖലീഫ കാണാൻ പോയ യുവാവിനോട് തിരിച്ചറിയൽ രേഖകൾ ചോദിച്ചപ്പോൾ ബന്ധുവിെൻറ എമിറേറ്റ്സ് െഎ.ഡിയാണ് നൽകിയതെന്ന് സുരക്ഷാ ഗാർഡ് മൊഴി നൽകിയിരുന്നു. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിക്കുന്നത് കുറ്റകരമാകയാൽ ഇയാളെ ഉടനടി കസ്റ്റഡിയിലുമെടുത്തു. കാർഡ് കാണിക്കാൻ താൻ ശ്രമിച്ചില്ലെന്നും അത് തെൻറ പഴ്സിൽ കണ്ടപ്പോൾ ഉദ്യോഗസ്ഥർ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും യുവാവ് കോടതിയിൽ പറഞ്ഞു. വിധിക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story