എമിറേറ്റ്സ് െഎ.ഡിയില്ലാതെ പുറത്തിറങ്ങി നടക്കല്ലേ
text_fieldsദുബൈ: അനധികൃതമായി രാജ്യത്ത് എത്തിയവർക്കും വിസ കാലാവധി കഴിഞ്ഞവർക്കും തെറ്റുതിരുത്തി നിയമവിധേയ താമസം നൽകുന്ന പൊതുമാപ്പ് നടപടികൾക്കൊപ്പം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനയും തകൃതിയായി. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെയും കുറ്റകൃത്യങ്ങളിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയും പൊലീസ് വിശദ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
രാജ്യത്തെ പൗരൻമാരുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുവാനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന. പുറത്തിറങ്ങൂന്ന പ്രവാസികൾ കയ്യിൽ എമിേററ്റ്സ് െഎ.ഡിയോ വിസിറ്റ് വിസയിലാണെങ്കിൽ അതിെൻറ രേഖകളോ കരുതാൻ മറക്കരുത്. എമിേററ്റ്സ് െഎ.ഡി കൈവശമില്ലാത്ത പക്ഷം നിങ്ങളുടെ വിവരങ്ങൾ അറിയുന്നതിനായി കൂടുതൽ ചോദ്യം ചെയ്യലുകളും മറ്റും നടപടി ക്രമങ്ങളും നേരിടേണ്ടി വന്നേക്കും. വീട്ടിൽ നിന്ന് പുറത്തു പോകുന്ന അവസരത്തിലെല്ലാം െഎ.ഡി കാർഡ് ബാഗിലോ പഴ്സിലോ സൂക്ഷിച്ചു വെക്കുകയും ഉത്തരവാദിത്വപ്പെട്ട അധികാരികൾ ആവശ്യപ്പെട്ടാൽ അതു പരിശോധനക്കായി കാണിച്ചു കൊടുക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.