പക്ഷിയിടിച്ച് എമിറേറ്റ്സ് വിമാനത്തിന് തകരാർ
text_fieldsദുബൈ: ലാൻഡിങ്ങിനിടെ ഫ്ലമിംഗോ പക്ഷിയിടിച്ച് ദുബൈ ആസ്ഥാനമായുള്ള എമിറേറ്റ് വിമാനത്തിന് തകരാർ. തിങ്കളാഴ്ച ദുബൈയിൽ നിന്ന് പുറപ്പെട്ട വിമാനം മുംബൈയിൽ ലാൻഡ് ചെയ്യാനായി തയാറെടുക്കുന്നതിനിടെ 300 മീറ്റർ ഉയരത്തിൽ വെച്ചാണ് കൂട്ടമായി പറക്കുകയായിരുന്ന ഫ്ലമിംഗോ പക്ഷികൾ ഇടിച്ചത്. അപകടത്തിൽ 36 പക്ഷികൾക്ക് ജീവൻ നഷ്ടപ്പെട്ടു. എമിറേറ്റ്സിന്റെ ബോയിങ് 777 എയർക്രാഫ്റ്റിനാണ് തകരാർ സംഭവിച്ചതെന്ന് എമിറേറ്റ്സ് വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽപെട്ടെങ്കിലും വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നു.
മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്നും എമിറേറ്റ്സ് സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് വിമാനത്തിന്റെ തിരികെ യാത്ര റദ്ദാക്കി. തുടർന്ന് ചൊവ്വാഴ്ച മറ്റൊരു വിമാനത്തിൽ രാത്രി ഒമ്പതു മണിയോടെ മുഴുവൻ യാത്രക്കാരെയും ദുബൈയിലെത്തിച്ചിട്ടുണ്ട്.
പറക്കുന്നതിനിടെ വിമാനത്തിൽ പക്ഷിയിടിക്കുന്ന സംഭവങ്ങൾ നിരവധിയാണ്. 2018 മുതൽ 2023 വരെ 600ലധികം പക്ഷിയിടിക്കൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, അപകടത്തിൽ ഇത്രയധികം പക്ഷികൾ ചത്തുപോകുന്നത് ഇതാദ്യമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.