അറബ് ലീഗ് 75ാം വാർഷികാഘോഷം: എമിറേറ്റ്സ് പോസ്റ്റ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നു
text_fieldsദുബൈ: അറബ് ലീഗ് 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കും. അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനായി അറബ് നേതാക്കളുടെ സ്ഥാപക തലമുറ ഒരു സ്ഥാപന ചട്ടക്കൂടിനു രൂപം കൊടുക്കാൻ നടത്തിയ ചരിത്രപരമായ ചുവടുവെപ്പായിരുന്നു അറബ് ലീഗ്. സ്മാരക സ്റ്റാമ്പിെൻറ പ്രാരംഭ ഘട്ടത്തിൽ 25,000 സ്റ്റാമ്പുകളും 1,000 ഫസ്റ്റ് ഡേ കവർ ഷീറ്റുകളുമാണ് പുറത്തിറക്കുന്നത്. എമിറേറ്റ്സ് പോസ്റ്റ് സെൻട്രൽ കസ്റ്റമർ ഹാപ്പിനെസ് സെൻററുകളിലും എമിറേറ്റ്സ് പോസ്റ്റ് ഓൺലൈൻ ഷോപ്പ് പോർട്ടലിലും ഇവ ലഭ്യമാക്കും.
അറബ് നേട്ടത്തെയും സഹകരണത്തെയും അഭിമാനത്തെയും പ്രതീകാത്മകമായി വ്യക്തമാക്കുന്ന സ്മരണീയമായ സന്ദർഭമാണ് അറബ് ലീഗിെൻറ 75ാം വാർഷികം. ഈ സന്ദർഭം അടയാളപ്പെടുത്താൻ കഴിയുന്നത് ഞങ്ങൾക്ക് വളരെയധികം സന്തോഷം പകരുന്നതാണെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ് കമ്പനി സി.ഇ.ഒ അബ്ദുല്ല മുഹമ്മദ് അൽ അഷ്റം പറഞ്ഞു. സംയുക്ത അറബ് രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രവർത്തന മേഖലകളിലെ അറബ് ലീഗിെൻറ നേട്ടങ്ങളെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതാണ് സ്റ്റാമ്പ്.
1945 ൽ സ്ഥാപിതമായതിനുശേഷം വിദേശ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനും അറബ് ലീഗ് അംഗത്വത്തിലേക്ക് പ്രവേശിക്കുന്നതിനും സാക്ഷ്യം വഹിച്ച അറബ് ലീഗിൽ നിലവിൽ 22 അറബ് രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. സ്മാരക സ്്റ്റാമ്പ് അറബ് ലീഗ് ചരിത്രത്തെ ഓർമപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക പാരമ്പര്യം സംരക്ഷിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി അംഗരാജ്യങ്ങളെ ഒരുമിപ്പിക്കുന്നതിനും പാൻ- അറബ് സംരംഭമായ 'ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് ഡോക്യുമെേൻറഷൻ മെമ്മറി' പ്രോജക്ടിെൻറ പ്രാധാന്യത്തിലേക്കും സ്റ്റാമ്പ് വെളിച്ചം വീശുമെന്നാണ് പ്രത്യാശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.