Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ഴി​ഞ്ഞ വ​ർ​ഷം...

ക​ഴി​ഞ്ഞ വ​ർ​ഷം ലാ​ഭ​ത്തി​ൽ റെ​ക്കോ​ഡി​ട്ട്​ എ​മി​റേ​റ്റ്​​സ്​

text_fields
bookmark_border
ക​ഴി​ഞ്ഞ വ​ർ​ഷം ലാ​ഭ​ത്തി​ൽ റെ​ക്കോ​ഡി​ട്ട്​ എ​മി​റേ​റ്റ്​​സ്​
cancel

ദു​ബൈ: 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷം ലാ​ഭ​ത്തി​ൽ റെ​ക്കോ​ഡ്​ നേ​ട്ടം കൈ​വ​രി​ച്ച്​​ ദു​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മാ​ന ക​മ്പ​നി​യാ​യ എ​മി​റേ​റ്റ്​​സ്. ലോ​ക രാ​ജ്യ​ങ്ങ​ൾ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ടു​ത്തു​ക​ള​യു​ക​യും രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​ക​ൾ തു​റ​ന്നി​ടു​ക​യും ചെ​യ്ത​തോ​ടെ വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​ണ്​ പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന സ​ർ​വി​സ്​ ക​മ്പ​നി​യാ​യ എ​മി​റേ​റ്റ്​​സി​ന്‍റെ ലാ​ഭം കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം.

മാ​ർ​ച്ച്​ 31ന്​ ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷം 2.9 ശ​ത​കോ​ടി ഡോ​ള​റി​ന്‍റെ (10.6 ശ​ത​കോ​ടി ദി​ർ​ഹം) ലാ​ഭ​മാ​ണ്​ ക​മ്പ​നി നേ​ടി​യ​ത്. തൊ​ട്ടു മു​മ്പ​ത്തെ വ​ർ​ഷം 3.9 ശ​ത​കോ​ടി ദി​ർ​ഹം ന​ഷ്ട​ത്തി​ലാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ്​ പോ​യ​വ​ർ​ഷം വ​ൻ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ ക​മ്പ​നി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യി​ല​ധി​ക​മാ​വു​ക​യും കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തി​ന്​ പി​ന്നാ​ലെ ആ​ഗോ​ള വ്യോ​മ​പാ​ത​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ വ​രു​മാ​നം 81 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 10.74 ശ​ത​കോ​ടി ദി​ർ​ഹ​മി​​ലെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം എ​മി​റേ​റ്റ്​​സ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 43.6 ദ​ശ​ല​ക്ഷ​മാ​ണ്​. തൊ​ട്ടു മു​മ്പു​ള്ള വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 123 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ ശ​ക്​​ത​മാ​യ തി​രി​ച്ചു​വ​ര​വ്​ മു​ന്നി​ൽ ക​ണ്ട്​ പ്ര​വ​ർ​ത്ത​നം​ വി​പു​ല​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി എ​മി​റേ​റ്റ്​​സ്​ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ശൈ​ഖ്​ അ​ഹ​മ്മ​ദ്​ ബി​ൻ സ​ഈ​ദ്​ പ​റ​ഞ്ഞു.

മ​ഹാ​വ്യാ​ധി​യെ തു​ട​ർ​ന്നു​ണ്ടാ​യ ന​ഷ്ട​ത്തി​ൽ​നി​ന്ന്​ അ​തി​വേ​ഗം ക​ര​ക​യ​റാ​ൻ എ​മി​റേ​റ്റ്​​സി​ന്​ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ്​ ഈ ​നേ​ട്ടം കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ മു​ഴു​വ​ൻ ബോ​യി​ങ് 777 വി​മാ​ന​ങ്ങ​ളും 116 എ​യ​ർ​ബ​സ് എ380 ​സൂ​പ്പ​ർ​ജം​ബോ​ക​ളി​ൽ 86 വി​മാ​ന​ങ്ങ​ളും സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്​. അ​തോ​ടൊ​പ്പം അ​തി​നൂ​ത​ന ഇ​ന്ധ​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ ഊ​ന്നി​യു​ള്ള ഗ​വേ​ഷ​ണ, വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക്​​ 200 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​വും ക​മ്പ​നി ന​ട​ത്തി​യ​താ​യി എ​മി​റേ​റ്റ്​​സ്​ വ്യ​ക്​​ത​മാ​ക്കി. എ​യ​ർ കാ​ർ​ഗോ രം​ഗ​ത്തും വ​ൻ ലാ​ഭ​മാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ​ത്. ക​മ്പ​നി​യു​ടെ എ​യ​ർ ഹാ​ന്‍റ്​​ലി​ങ്, കാ​ർ​ഗോ വി​ഭാ​ഗ​മാ​യ ഡ​നാ​റ്റ ക​ഴി​ഞ്ഞ വ​ർ​ഷം 331 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ ലാ​ഭം നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:last yearEmirates recordsrecord profit
News Summary - Emirates records record profit last year
Next Story