എമിറേറ്റ്സ് തീരുമാനം മാറ്റി ‘ഹിന്ദു മീൽ’ തിരിച്ചെത്തി
text_fieldsദുബൈ: വിമാനങ്ങളിൽ ‘ഹിന്ദു മീൽ’ ഒഴിവാക്കാനുള്ള തീരുമാനം എമിറേറ്റസ് പിൻവലിച്ചു. ഉപഭോക്താക്കളുടെ കടുത്ത എതിർപ്പിനെത്തുടർന്നാണ് പുതിയ തീരുമാനം. യാത്രക്കാർക്ക് പെെട്ടന്ന് തെരഞ്ഞെടുക്കാനാകും വിധം ‘ഹിന്ദു മീലിെൻറ’ ലഭ്യത തുടരുമെന്ന് വിമാനക്കമ്പനി അറിയിച്ചു.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്സ് ചൊവ്വാഴ്ചയാണ് ഹിന്ദു മീൽ വിളമ്പുന്നത് അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. പല തരത്തിൽ നടത്തിയ വിലയിരുത്തലുകൾക്കൊടുവിലാണ് ഇൗ തീരുമാനമെടുത്തതെന്നാണ് കമ്പനി അധികൃതർ പറഞ്ഞത്. മതപരമായ കാരണങ്ങളാരോ രോഗങ്ങൾ ഉള്ളതിനാലോ യാത്രക്കാർക്ക് പ്രത്യേക ഭക്ഷണം വേണമെന്നുണ്ടെങ്കിൽ നൽകാനുള്ള സംവിധാനം എമിറേറ്റ്സ് ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂർ മുമ്പ് ആവശ്യപ്പെട്ടാൽ ഇത് ലഭ്യമാകും.
ഹിന്ദു ഉപഭോക്താക്കൾക്കും ഇൗ സൗകര്യം ഉപയോഗിക്കാമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ‘ഹിന്ദു മീൽ’ പിൻവലിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.