Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ യാത്രക്ക്​...

ദുബൈ യാത്രക്ക്​ വാക്​സിനേഷൻ നിർബന്ധമില്ലെന്ന്​ എമിറേറ്റ്​സ്​

text_fields
bookmark_border
ദുബൈ യാത്രക്ക്​ വാക്​സിനേഷൻ നിർബന്ധമില്ലെന്ന്​ എമിറേറ്റ്​സ്​
cancel

ദുബൈ: ഇന്ത്യയിൽ നിന്ന്​ ദുബൈയിലേക്കുള്ള യാത്രക്ക്​ വാക്​സിനേഷൻ വേണമെന്ന നിബന്ധന എമിറേറ്റ്​സും ഒഴിവാക്കി. എയർലൈന്‍റെ വെബ്​സൈറ്റിലെ പുതിയ സർക്കുലറിലാണ്​ വാക്​സിനേഷൻ നിബന്ധന ഒഴിവാക്കിയത്​. ഇതോടെ, ദുബൈ വിസയുള്ളവർക്ക്​ വാക്​സിനേഷനില്ലാതെ മടങ്ങാൻ കഴിയും. അതേസമയം, അബൂദബി, ഷാർജ ഉൾപെടെയുള്ള എമിറേറ്റുകളിൽ വിസയുള്ളവർക്ക്​ വാക്​സിനേഷൻ നിർബന്ധമാണ്​.

വാക്​സിനേഷൻ വേണ​െമന്ന നിബന്ധന എയർ ഇന്ത്യയും വിസ്​താര എയർ​ലെൻസും നേരത്തെ ഒഴിവാക്കിയിരുന്നു. നേരത്തെ ഇറക്കിയ സർക്കുലറിൽ യു.എ.ഇയിൽ നിന്നെടുത്ത വാക്​സിൻ നിർബന്ധമാണെന്ന്​ പറഞ്ഞിരുന്നു. എന്നാൽ, പുതിയ സർക്കുലർ പ്രകാരം ജി.ഡി.ആർ.എഫ്​.എയുടെ അനുമതിയും 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലവും നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആർ പരിശോധന ഫലവുമുണ്ടെങ്കിൽ ദുബൈയിലേക്ക്​ യാത്ര ചെയ്യാം.

നിലവിൽ ദുബൈ വിസക്കാർക്ക്​ മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളിലേക്ക്​ പ്രവേശന അനുമതി നൽകുന്നുള്ളു. അതിനാൽ, പുതിയ സർക്കുലർ പ്രകാരമുള്ള നിബന്ധനയുടെ ഗുണം ലഭിക്കുന്നത്​ ദുബൈ വിസക്കാർക്ക്​ മാത്രമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emirates
News Summary - Emirates says vaccination is not mandatory for travel to Dubai
Next Story