500 കോടി ചെലവില്‍ എമിറേറ്റ്സ് ടവര്‍ ബിസിനസ് പാര്‍ക്ക്
text_fieldsദുബൈ: നഗരത്തില്‍ 500 കോടി ദിര്‍ഹം ചെലവില്‍ പുതിയ ബിസിനസ് പാര്‍ക്ക് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന പദ്ധതിക്ക് എമിറേറ്റ്സ് ടവര്‍ ബിസിനസ് പാര്‍ക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. നാലുവര്‍ഷം കൊണ്ട് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കും.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വമ്പന്‍ ബിസിനസ് പാര്‍ക്ക് പദ്ധതി പ്രഖ്യാപിച്ചത്. ദുബൈ വേള്‍ഡ് ട്രേഡ് സെൻററിന് സമീപം ശൈഖ് സായിദ് റോഡിനും ഹാപ്പിനസ് റോഡിനും ഇടയിലാണ് പദ്ധതി നടപ്പാക്കുക. അന്തര്‍ദേശീയ നിലവാരമുള്ള ഓഫിസ് ഇടങ്ങളാണ് ഇവിടെ നിര്‍മിക്കുക.
അന്താരാഷ്്ട്ര കമ്പനികളുടെ ആസ്ഥാനങ്ങളും മേഖലാ ആസ്ഥാനങ്ങളും ഇവിടെ സജ്ജമാക്കുകയാണ് ലക്ഷ്യം. പദ്ധതിയെയും ദുബൈ ഇൻറര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെൻററിനെയും രണ്ട് നടപ്പാലങ്ങള്‍ ബന്ധിപ്പിക്കും. മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളും പദ്ധതിയുടെ ഭാഗമായുണ്ടാകും. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പനകേന്ദ്രങ്ങള്‍ റെസ്റ്റൻറുകള് വിനോദകേന്ദ്രങ്ങള്‍ എന്നിവയും ഇവിടെ നിര്‍മിക്കും.
പദ്ധതിയുടെ രൂപരേഖയും മാതൃകയും ദുബൈ ഹോള്‍ഡിങ് ചെയര്‍മാന്‍ അബ്ദുല്ല അഹമ്മദ് അല്‍ ഹബ്ബായ് അനാവരണം ചെയ്തു. ദുബൈ ഉപഭരണാധികാരിയും ഡി.ഐ.എഫ്.സി ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.