എമിറേറ്റ് റോഡ് നവീകരണം ആഗസ്റ്റിൽ പൂർത്തിയാകും; ദുബൈ - ഷാർജ യാത്രാ ദുരിതം തീരും
text_fieldsദുബൈ: നവീകരിച്ചുകൊണ്ടിരിക്കുന്ന ദുബൈ ^ഷാർജ എമിറേറ്റസ് റോഡ് അടുത്ത വർഷം ആഗസ്റ്റോടെ ഗതാഗത യോഗ്യമാകും. ഇതോടെ നിലവിൽ ദുബൈയിൽ നിന്ന് ഷാർജയിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാകും. 20 കോടി ദിർഹം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എമിറേറ്റസ് റോഡിൽ നിന്ന് ഷാർജയിലേക്ക് മൂന്ന് ലൈനുള്ള എക്സിറ്റ് റാമ്പ് ബ്രിഡ്ജും ഫുജൈറയിലേക്കും റാസൽഖൈമയിലേക്കുമുള്ള എക്സിറ്റുകളുടെ വിപുലീകരണവുമാണ് പ്രധാനമായും നടക്കുന്നത്.
ഇതോടൊപ്പം ഷാർജയിൽ നിന്ന് ദുബൈയിലേക്ക് മലീഹ റോഡിലൂടെ അധിക ലൈനുകളും നിർമിക്കുന്നുണ്ട്. മലീഹ, എമിറേറ്റ്സ് റോഡുകളെ ബന്ധിപ്പിക്കുന്ന അൽ ബാദി ഇൻറർചേഞ്ചിെൻറ നിർമാണം 60 ശതമാനം പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ മണിക്കൂറിൽ 9000 വാഹനങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ഇതിനുള്ളത്.
പദ്ധതി പൂർത്തിയാവുന്നതോടെ ഇത് 17700 വാഹനങ്ങളായി വർധിക്കുമെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രാലയത്തിലെ റോഡ് വിഭാഗം ഡയറക്ടർ അഹമ്മദ് അൽ ഹമ്മദി പറഞ്ഞു. ദുബൈയിൽ നടക്കുന്ന ഗൾഫ് ട്രാഫിക് കോൺഫ്രൻസിൽ സ്മാർട്ട് മൊബിലിറ്റിയെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്താനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. നിലവിൽ എമിറേറ്റ്സ് റോഡിന് പുറമെ ഷാർജയിലേക്കുള്ള ഇത്തിഹാദ് റോഡ്, മുഹമ്മദ് ബിൻ സായദ് റോഡ്, ബൈറൂട്ട് സ്ട്രീറ്റ് എന്നിവയിലെല്ലാം രാവിലെയും വൈകിട്ടും കിലോമീറ്ററുകൾ നീളുന്ന വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. അൽ ബാദി ഇൻറർചേഞ്ചാണ് ഇൗ കുരുക്കിന് കാരണം. ദുബൈയിൽ നിന്ന് എമിറേറ്റ്സ് റോലിലെ ഒമ്പത് ലൈനുകളിലൂടെ എത്തുന്ന വാഹനങ്ങൾ അൽ ബാദിയിലെ മൂന്ന് ലൈനുകളിൽ കൂടി വേണം കടന്നുപോകാൻ. 2017 ഡിസംബറിൽ പൂർത്തിയാവുമെന്ന് കരുതിയ നിർമ്മാണം പ്രവർത്തനങ്ങൾ ഭാവിയുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് വിപുലമാക്കിയതോടെയാണ് ആഗസ്റ്റിലേക്ക് നീണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
നിർമാണങ്ങൾ പൂർത്തിയാകുേമ്പാൾ നിലവിലുള്ള ഷാർജ എക്സിറ്റും ഷാർജയിൽ നിന്ന് ദുബൈയിലേക്കുള്ള എക്സിറ്റും മൂന്ന് ലൈനാകും. മലീഹ റോഡിൽ നിന്ന് ദുബൈയിലേക്കുള്ള എക്സിറ്റ്, എമിറേറ്റ്സ് റോഡിൽ നിന്ന് ഷാർജ^കൽബ റോഡിലേക്കുള്ള എക്സിറ്റ് എന്നിവക്ക് വീതി കൂടും. മലീഹ റോഡിൽ ഒരു ലൈൻ കൂടി കൂട്ടിേച്ചർക്കുന്ന ജോലികൾ ഫെബ്രുവരിയിൽ അവസാനിക്കും. ശൈഖ് ഖലീഫ ബിൻ സായിദ് എക്സ്പ്രസ് വേയുടെ ദൈർഘ്യം 15 കിലോമീറ്റർ വർധിപ്പിക്കുന്ന ജോലികൾ അടുത്ത വർഷം തീരും. ഒമാൻ അതിർത്തിയിലെ ഖതം മലീഹയിലേക്ക് ഫുജൈറ നഗരത്തിൽ പ്രവേശിക്കാതെ എത്താൻ ഇൗ ഹൈവേ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.