എമിറേറ്റ്സ് സാഹിത്യോത്സവം: വിദ്യാർഥികളുടെ കഥ-കവിത മത്സരത്തിന് ഇപ്പോൾ അേപക്ഷിക്കാം
text_fieldsദുബൈ: എമിറേറ്റ്സ് എയർലൈൻ സാഹിത്യോത്സവത്തിനോടനുബന്ധിച്ച് ഒാക്സ്ഫർഡ് യൂനിവേഴ്സിറ്റി പ്രസ് യു.എ.ഇയിലെ വിദ്യാർഥികൾക്കായി നടത്തി വരുന്ന കഥാ രചനാ മത്സരത്തിനും താലീം കവിതാ മത്സരത്തിനും ഇപ്പോൾ അപേക്ഷിക്കാം.
Other Worldട എന്ന വിഷയത്തിൽ ആസ്പദമാക്കി വേണം കഥകളും കവിതകളും. വിവിധ പ്രായ വിഭാഗത്തിലാണ് മത്സരം. 11 വയസിൽ താഴെയുള്ള കുട്ടികൾ (പരമാവധി 500 വാക്കുകളുള്ള കഥ),12^14 വയസുകാർ (1000 വാക്കു വരെയുള്ള കഥ), 15^17 വയസുകാർ (1500 വാക്കുകൾ), 18^25 വിഭാഗക്കാർ (1500 വാക്കുകൾ)എന്നിങ്ങനെയാണ് മത്സരം. നാലു വിഭാഗങ്ങളിലാണ് മത്സരം. 11 വയസുവരെയുള്ളവർ പരമാവധി 500 വാക്കുകളുള്ള കഥയാണ് എഴുതേണ്ടത്.
കവിതകൾ 32 വരിയിൽ കൂടാൻ പാടില്ല.
നവംബർ ഏഴിനു മുൻപ് രചനകകൾ ഒാൺലൈൻ മുഖേന സമർപ്പിക്കണം. വിജയികൾക്ക് അടുത്ത വർഷം നടക്കുന്ന സാഹിത്യോത്സവത്തിൽ പുരസ്കാരം സമ്മാനിക്കും. സമ്മാനാർഹമായ രചനകൾ ഉൾപ്പെടുത്തിയ സമാഹാരം പ്രസിദ്ധീകരിക്കുകയും ചെയ്യും. വിവരങ്ങൾക്ക്: www.emirateslitfest.com/competitions
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.