എമിറേറ്റ്സ് 50 എയർബസ് എ350 വിമാനങ്ങൾ വാങ്ങും
text_fieldsദുബൈ: ആകാശത്ത് വിസ്മയങ്ങൾ തീർക്കുന്ന ആഗോള വിമാനക്കമ്പനികൾ സമ്മേളിച്ച ദുബൈ എയർഷ ോ നഗരി പ്രധാന പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു.
ദുബൈയുടെ സ്വന്തം വിമാനക്കമ്പനിയാ യ എമിറേറ്റ്സ് പുതിയ 50 വിമാനങ്ങൾകൂടി സ്വന്തമാക്കുന്നു. എയർബസ് എ350 വിമാനങ്ങളാണ് 16 ബി ല്യൺ യു.എസ് ഡോളറിന് ദുബൈയിലെത്തിക്കാൻ എയർഷോയുടെ രണ്ടാം ദിവസത്തിൽ ധാരണയായത്. ഇത ുസംബന്ധിച്ച് എമിറേറ്റ്സ് ചെയര്‍മാനും സി.ഇ.ഒയുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല് മക്തൂമും എയര്‍ബസ് സി.ഇ.ഒ ഗുല്ലെയ്ൻ ഫോറിയും കരാറിൽ ഒപ്പുവെച്ചു.
എന്നാൽ, നേരത്തേ നൽകിയ കരാറിൽനിന്ന് ചില വിമാനങ്ങൾ പിൻവലിച്ചിട്ടുണ്ട്. റോള്‍സ് റോയ്സിെൻറ ട്രെൻഡ് എക്സ്.ഡബ്ല്യു.ബി എന്‍ജിനുകൾ ഉപയോഗിക്കുന്ന വലുപ്പമേറിയ എയർബസ് എ350 വിമാനങ്ങൾ 2023 മുതൽ 2028 വരെയുള്ള കാലയളവിൽ എമിറേറ്റ്സ് കുടുംബത്തിലെ വിമാനശ്രേണിയിൽ എത്തിച്ചേരുമെന്ന് സഈദ് ആല്‍മക്തൂം അറിയിച്ചു.
ആഗോളതലത്തിൽ അടയാളപ്പെടുത്തി കഴിഞ്ഞ ദുബൈ നഗരത്തിെൻറ വളർച്ചയുടെയും കുതിപ്പിെൻറയും പ്രതീകമായ എമിറേറ്റ്സിൽ ഇതോടെ എയർബസ് ശ്രേണിയിലെ വിമാനങ്ങളുടെ എണ്ണം 228 ആയി വർധിക്കും. 16 ബില്യൺ ഡോളർ കരാർ പ്രതിഫലിപ്പിക്കുന്നത് വ്യോമഗതാഗത രംഗത്തെ ദുബൈയുടെ കുതിച്ചുചാട്ടത്തെ തന്നെയാണ്.
ആഗോളതലത്തിൽ നിരവധി നഗരങ്ങളുമായും അതിലേറെ സമൂഹങ്ങളുമായും ദുബൈ നഗരത്തെ ബന്ധിപ്പിക്കാനും കണ്ണിചേർക്കാനും ഒപ്പം ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പുവരുത്താനും വ്യോമഗതാഗത രംഗത്ത് എമിറേറ്റ്സിന് കഴിയുമെന്നതിെൻറ തെളിവുകൂടിയാണിതെന്ന് എമിറേറ്റ്സ് ചെയർമാൻ ചൂണ്ടിക്കാട്ടി.
ലോക വ്യോമഗതാഗത മേഖലയിലെ ഹബായി പരിഗണിക്കപ്പെടുന്ന ദുബൈ ആഗോളതലത്തിൽ ആറു ഭൂഖണ്ഡങ്ങളിലായി 150 നഗരങ്ങളെയാണ് വിമാന മാർഗം നേരിട്ട് ബന്ധിപ്പിക്കുന്നത്. കൂടാതെ സേവന മികവിന് റാങ്ക് പട്ടികയിൽ മുൻനിരയിലുമാണ്. സാമ്പത്തിക-പാരിസ്ഥിതിക രംഗത്ത് വളരെ വലിയ നേട്ടമായിരിക്കും എയർബസ് എ50 ശ്രേണീ വിമാനങ്ങൾ വഴി ദുബൈ നഗരത്തിന് ലഭിക്കാനിരിക്കുന്നതെന്ന് എയര്‍ബസ് സി.ഇ.ഒ ഗുല്ലെയ്ൻ ഫോറി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.