എമിറേറ്റുകളിലെ പ്രവേശന വിലക്ക് ഒഴിവാക്കി
text_fieldsദുബൈ: വിവിധ എമിറേറ്റുകളിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻ വലിച്ചതായി ദുബൈ, അബൂദബി, റാസൽ ഖൈമ പൊലീസ് അറിയിച്ചു. എന്നാൽ, അണുനശീകരണ യജ്ഞം നട ക്കുന്ന രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയുള്ള സമയത്ത് ആരും പുറത്തിറങ്ങരുതെന്നും അ വർ അറിയിച്ചു. അതേസമയം, തൊഴിലാളികൾക്ക് വിവിധ എമിറേറ്റുകളിൽ ഏർപെടുത്തിയിരുന്ന വിലക്കിെൻറ കാര്യത്തിൽ വ്യക്തതയായിട്ടില്ല’
ഒരു എമിറേറ്റിൽ നിന്ന് മറ്റൊരു എമിറേറ്റിലേക്ക് പോകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് പിൻവലിച്ചത്. ഇതോടെ താമസക്കാർക്ക് രാജ്യത്തിെൻറ ഏത് ഭാഗത്തും സഞ്ചരിക്കാൻ കഴിയും.
പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന നിർദേശവുമുണ്ട്. ദുബൈയിലെ മാളുകൾ ഉൾപ്പെടെയുള്ളവ തുറന്ന സാഹചര്യത്തിലാണ് സഞ്ചാര വിലക്കും ഒഴിവാക്കിയത്. എന്നാൽ, അത്യാവശ്യമില്ലാത്തവർ പരമാവധി പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു. പുറത്തിറങ്ങുന്നവർക്ക് പിഴയുണ്ടാവില്ല. പ്രത്യേക അനുമതിയുടെയും ആവശ്യമില്ലെന്നും പൊലീസ് അറിയിച്ചു.കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായാണ് എമിറേറ്റുകളിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നത്. തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഒരു എമിറേറ്റിൽ നിന്ന് മറ്റൊരു എമിറേറ്റിലേക്ക് പോകുന്നതിന് വിലക്ക് ഏർെപ്പടുത്തിയിരുന്നു. ഇതോടെ പലർക്കും മറ്റ് എമിറേറ്റുകളിലേക്ക് പോകാൻ കഴിയാതെ വന്നു. യു.എ.ഇയിലെ നിയന്ത്രണങ്ങൾ ഭാഗികമായി ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് സഞ്ചാര വിലക്കും ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.