അളവുതൂക്കങ്ങൾക്ക് ഇനി മാനദണ്ഡം എമിറേറ്റ്സ് മെട്രോളജി ഇൻസ്റ്റിറ്റ്യൂട്ട്
text_fieldsഅബൂദബി: യു.എ.ഇയിലെ അളവുതൂക്കത്തിനുള്ള ദേശീയ സ്ഥാപനമായി എമിറേറ്റ്സ് മെട്രോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തുന്ന കരാറിൽ എമിറേറ്റ്സ് അളവുതൂക്ക അതോറിറ്റിയും (എസ്മ) അബൂദബി ഗുണമേന്മ^സംയോജ്യത സമിതിയും (ക്യു.സി.സി) കരാറിൽ ഒപ്പുവെച്ചു.
കരാർ പ്രകാരം ഭാരം, വ്യാപ്തം, സാന്ദ്രത, താപം, ഇൗർപ്പം, നീളം, കോൺ, ബലം, മർദം, ടോർക്, വൈദ്യുതി അളവ്, സമയാവൃത്തി തുടങ്ങിയവയുടെ അളവിനുള്ള ദേശീയ മാനദണ്ഡമായി അംഗീകരിക്കുക എമിറേറ്റ്സ് മെട്രോളജി ഇൻസ്റ്റിറ്റ്യൂട്ടിെൻറ മാനദണ്ഡങ്ങളായിരിക്കും. ഉൽപാദന, ഗവേഷണ മേഖലകളിൽ കൃത്യമായ അളവ് സാധ്യമാക്കാൻ രാജ്യത്തെ പര്യാപ്തമാക്കുന്നതാണ് ഇൗ നടപടി. എല്ലാ സർക്കാർ വകുപ്പുകൾക്കുമിടയിൽ സംയോജിത സഹകരണം സാധ്യമാക്കുന്നതിനുള്ള യു.എ.ഇ സർക്കാറിെൻറ യത്നങ്ങളുടെ ഭാഗമായാണ് കരാർ. എസ്മ ചെയർമാനും സഹമന്ത്രിയുമായ ഡോ. റാശിദ് അഹ്മദ് ബിൻ ഫഹദും ക്യു.സി.സി ചെയർമാൻ ഖലീഫ മുഹമ്മദ് ഫാരിസ് ആൽ മസ്റൂഇയുമാണ് കരാറിൽ ഒപ്പുവെച്ചത്.
തദ്ദേശ സർക്കാർ സ്ഥാപനങ്ങൾക്കും ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കുമിടയിൽ സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിന് യു.എ.ഇ നേതൃത്വത്തിെൻറ നിർദേശ പ്രകാരമാണ് കരാർ നടപ്പാക്കുന്നതെന്ന് ഡോ. റാശിദ് അഹ്മദ് ബിൻ ഫഹദ് പറഞ്ഞു. തദ്ദേശീയമായ അളവുശാസ്ത്രത്തിെൻറ വികസനത്തിന് പിന്തുണയാകാനും വൈവിധ്യവത്കൃതവും ഉൽപാദനക്ഷമതയുള്ളവും ഭാവിയിലധിഷ്ടിതവുമായ സമ്പദ്വ്യവസ്ഥ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശീയ-അന്താരാഷ്ട്ര വിപണിയിൽ രാജ്യത്ത് നിർമിക്കുന്ന ഉൽപന്നങ്ങളുടെ ഗുണമേന്മയും മത്സരക്ഷമതയും വർധിപ്പിക്കുന്നതിനും വ്യവസായ വികസനത്തെ പിന്തുണക്കുന്നതിനും ഗുണമേന്മ^അളവുതൂക്ക ഘടനയെ പര്യാപ്തമാക്കുകയെന്ന രാഷ്ട്ര നേതൃത്വത്തിെൻറ കാഴ്ചപ്പാടിെൻറ ഭാഗമായാണ് എമിറേറ്റ്സ് മെട്രോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതെന്ന് ഖലീഫ മുഹമ്മദ് ഫാരിസ് ആൽ മസ്റൂഇ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.