120 മണിക്കൂറിന് ശേഷം കുട്ടിയെ രക്ഷിച്ച് ഇമാറാത്തി സേന
text_fieldsകുട്ടിയെ രക്ഷിക്കാനുള്ള ഇമാറാത്തി ദൗത്യസംഘത്തിന്റെ ശ്രമം
ദുബൈ: തുർക്കിയയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 11 വയസ്സുകാരനെ 120 മണിക്കൂറുകൾക്ക് ശേഷം പുറത്തെടുത്ത് യു.എ.ഇയുടെ ദൗത്യസംഘം. ‘ഗാലന്റ് നൈറ്റ്-2’ ഓപറേഷന്റെ ഭാഗമായി നടന്ന തിരച്ചിലിലാണ് കുട്ടി കുടുങ്ങിയ വിവരം അറിയുന്നത്.
50-60 പ്രായമുള്ളയാളും ഇവിടെയുണ്ടായിരുന്നു. അവശിഷ്ടങ്ങൾ നീക്കി തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയ ഇവരെ അഞ്ച് ദിവസത്തിന് ശേഷം ജീവനോടെ പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.