ഇമാറാത്തി വനിതാദിനം: ആസ്റ്റര്‍ വളന്റിയേഴ്സ് വനിതകൾക്കായി ആരോഗ്യക്ഷേമ ക്യാമ്പ് നടത്തി
text_fieldsദുബൈ: ഇമാറാത്തി വനിതാ ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ വളന്റിയേഴ്സ് ദുബൈ ഫൗണ്ടേഷന് ഫോര്‍ വിമന്‍ ആൻഡ് ചില്‍ഡ്രനു (ഡി.എഫ്.ഡബ്ല്യു.എ.സി)മായി സഹകരിച്ച് അല്‍ വര്‍സാന്‍ സെന്ററില്‍ വെച്ച് ‘നൂര്‍-ഡ്രീംസ് എംപവേര്‍ഡ്’ സംരംഭത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിച്ചു.
‘അടുത്ത 50 വര്‍ഷത്തേക്ക് ജി.സി.സിയുടെ വിവിധ രംഗങ്ങളിലെ ഉയര്‍ച്ച വേഗത്തിലാക്കുന്നതില്‍ സ്ത്രീകളുടെ പങ്ക്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടി ദുബൈ ഫൗണ്ടേഷന് ഫോര്‍ വിമന്‍ ആൻഡ് ചില്‍ഡ്രനിലെ 126 ഇമാറാത്തി ജീവനക്കാരുടെ ആരോഗ്യ ക്ഷേമത്തിൽ ശ്രദ്ധ ചെലുത്തുകയും അവരുടെ ശാക്തീകരണത്തിനും അംഗീകാരത്തിനും വേണ്ടി ഒരു ദിനം സമര്‍പ്പിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും അടങ്ങുന്ന ആസ്റ്റര്‍ വളന്റിയേഴ്സ് ടീം മൊബൈല്‍ മെഡിക്കല്‍ ബസില്‍ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഗൈനക്കോളജിക്കല്‍, ജനറല്‍ പ്രാക്ടീഷണര്‍ കണ്‍സള്‍ട്ടേഷനുകള്‍, ആരോഗ്യ ബോധവത്കരണ സെഷനുകള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്) ബോധവത്കരണ പരിശീലനം, ഡി.എഫ്.ഡബ്ല്യു.എ.സിയിലെ ഇമാറാത്തി ജീവനക്കാര്‍ക്കുള്ള പ്രഥമശുശ്രൂഷ പരിശീലനം എന്നിവ ഉള്‍പ്പെടെയുള്ള സമഗ്രമായ മെഡിക്കല്‍ ചെക്കപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് നൂര്‍ 2024 മെഡിക്കല്‍ പരിശോധനകള്‍ നടത്തിയത്.
തുടര്‍ന്ന് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിലെ മുതിര്‍ന്ന മാനേജ്മെന്റ് അംഗങ്ങള്‍, ഡി.എഫ്.ഡബ്ല്യു.എ.സി, അറേബ്യ സി.എസ്.ആര് നെറ്റ്വർക്ക് പ്രസിഡന്റ് ഹബീബ അല്‍ മരാഷി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.