പ്രഥമ പരിഗണന തൊഴിലാളി ക്ഷേമത്തിന് – തഖ്ദീർ ചെയർമാൻ
text_fieldsദുബൈ: തൊഴിലാളികളുടെ അവകാശങ്ങൾക്ക് രാജ്യം മുഖ്യപരിഗണനയാണ് നൽകുന്നതെന്നും അവരുടെ ക്ഷേമവും സന്തോഷവും ഉറപ്പുവരുത്തുന്നത് വികസനം കൂടുതൽ വേഗത്തിലാക്കുമെന്നും ദുബൈ ഇമിേഗ്രഷൻ ഡെ.ഡയറക്ടർ ജനറലും തൊഴില്‍കാര്യ സ്ഥിരം സമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. തൊഴിലാളി ക്ഷേമത്തിന് ഏർപ്പെടുത്തിയ തഖ്ദീർ അവാർഡ് നിർണയം വിജയകരമായി നടപ്പാക്കുന്നതിന് പിന്തുണച്ച ഉദ്യോഗസ്ഥർക്കും വിദഗ്ധർക്കും പുരസ്കാരം നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ സാധ്യായ ശ്രമങ്ങളെല്ലാം നടത്തുന്നുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളെക്കുറിച്ചും പെരുമാറ്റ ചട്ടങ്ങളെക്കുറിച്ചും അവരെ പഠിപ്പിക്കുന്നുമുണ്ട്. ഇതിനായി മികച്ച പരിശീലകരെയാണ് ചുമതലപ്പെടുത്തുന്നത്. പോയ വർഷം 20000 ലേറെ തൊഴിലാളികൾക്ക് ക്ലാസുകൾ നൽകി.ഇൗ വർഷം രണ്ട് കേന്ദ്രങ്ങളിൽ നടത്തി വരുന്ന ക്ലാസുകൾക്ക് പുറമെ കൈപുസ്തകവും തയ്യാറാക്കിയിട്ടുണ്ട്.
അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ തയ്യാറാക്കിയ പുസ്തകത്തിൽ യു.എ.ഇയിൽ ജീവിക്കുന്ന ആളുകൾ പുലർത്തേണ്ട രീതികളും മര്യാദകളുമെല്ലാം വ്യക്തമാക്കുന്നുണ്ട്. യു.എ.ഇയെക്കുറിച്ച് കൃത്യമായ ധാരണയോടെ ഇവിടെ ജീവിക്കാൻ പ്രാപ്തരാക്കുകയാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിൽ വകുപ്പ്, ഇമിഗ്രേഷൻ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സാേങ്കതിക വിദഗ്ധർക്കും ചടങ്ങിൽ ഉപഹാരങ്ങൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.