തൊഴിൽ തർക്കങ്ങൾ ധാരാളമായി വർധിക്കുന്നു; തൊഴിൽ കരാർ ശ്രദ്ധിക്കേണ്ടത്
text_fieldsതൊഴിൽ തർക്കങ്ങൾ ധാരാളമായി വർധിച്ചുവരുന്ന സാഹചര്യമുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ശരിയായ രീതിയിൽ മനസ്സിലാക്കിയാൽ തർക്കങ്ങൾ ഒരു പരിധിവരെ കുറക്കാനാവും. ഒരാൾ ഒരു ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് ജോലിയുടെ സ്വഭാവത്തെ കുറിച്ച് ശരിയായി മനസിലാക്കണം.
ശാരീരികമായി നിർവഹിക്കാൻ പറ്റുന്നതാണോ, സാമ്പത്തികമായി സംതൃപ്തികരമാണോ എന്നത് ഉറപ്പുവരുത്തണം. സമാനജോലിയിൽ പ്രവർത്തിക്കുന്നവരുമായി സംസാരിച്ച് ഇത്തരം കാര്യങ്ങൾ ഉറപ്പുവരുത്താവുന്നതുമാണ്. ആനുകൂല്യങ്ങൾ, പ്രത്യേകിച്ച് ശമ്പളം, ഗതാഗതച്ചിലവ്,
താമസച്ചിലവ് എന്നിവ തൊഴിൽ കരാറിൽ ഒപ്പിടുന്നതിന് മുമ്പ് മനസിലാക്കണം. കരാറിെൻറ സ്വഭാവം നിശ്ചിതകാലത്തേക്ക് മാത്രമാണോ എന്നതും പ്രത്യേക കണ്ടീഷനുകൾ എന്തെങ്കിലുമുണ്ടോ എന്നതും കൃത്യപ്പെടുത്തണം. സ്വഭാവികമായും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ ഒപ്പുവെച്ചാൽ പിന്നീട് പ്രശ്നങ്ങളിലേക്ക് നയിക്കും.
തൊഴിൽ അകാരണമായി ഉപേക്ഷിക്കുകയോ കരാർ ലംഘനമുണ്ടാവുകയോ ചെയ്യുന്നത് കേസിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ ചേരാനിരിക്കുന്ന തൊഴിലിനെ കുറിച്ച് ശരിയായ ധാരണയോടെ മാത്രം കരാറുകളിലെത്തുക എന്നതാണ് ഇതിന് പോംവഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.