ആർ.ടി.പി.സി.ആര് പേരിലെ കൊള്ള അവസാനിപ്പിക്കണം –െഎ.എം.സി.സി
text_fieldsദുബൈ: പ്രവാസികളുടെ മടക്കയാത്രക്ക് ആർ.ടി.പി.സി.ആര് ടെസ്റ്റിെൻറ മറവിൽ വന്‍ തുക ഫീസ് ഇനത്തില്‍ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ദുബൈ ഐ.എം.സി.സി പ്രസിഡൻറ് അഷ്റഫ് തച്ചറോത്ത്, ജനറൽ സെക്രട്ടറി എം. റിയാസ്, ട്രഷറർ കാദർ ആലംപാടി എന്നിവർ ആവശപ്പെട്ടു. നിലവിൽ 3400 രൂപ വരെയാണ് വിമാനത്താവളത്തില്‍ ഈടാക്കുന്നത്. നാലു മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധന ഫലം വേണമെന്ന നിബന്ധനയുടെ മറവിലാണ് പ്രവാസികളെ കൊള്ളയടിക്കുന്നത്. മാസങ്ങളോളം തൊഴില്‍പോലും ചെയ്യാനാവാതെ നാട്ടില്‍ താമസിച്ച പ്രവാസികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഉപജീവനത്തിനു പോലും കടം വാങ്ങേണ്ട ഗതികേടിലാണ്.
സംസ്ഥാനത്തിെൻറ വികസനത്തിനും പുരോഗതിക്കും വിദേശനാണ്യം നേടിത്തരുന്ന നാടിെൻറ നട്ടെല്ലായ പ്രവാസികളില്‍നിന്നുള്ള കൊള്ളയടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ് സൗജന്യമാക്കി പ്രവാസികളെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സത്വരമായ ഇടപെടല്‍ നടത്തണമെന്നും ദുബൈ ഐ. എം.സി.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.