ആസ്വദിക്കൂ...ഷാർജയിലെ പാർക്കുകൾ
text_fieldsഷാർജയിൽ അവധിദിവസങ്ങൾ ചിലവഴിക്കാനും ആസ്വദിക്കാനും നിരവധി അവസരങ്ങളുണ്ട്. അതിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ആസ്വദിക്കാനുള്ള പാർക്കുകളുമുണ്ട്. ഷാർജയിലെ ചില പാർക്കുകൾ പരിചയപ്പെടാം:
അൽ ഖറായിൻ പാർക്ക്-4
ഷാർജയിൽ ഏറ്റവും പുതിയതായി തുറന്നതാണ് അൽ ഖറായിൻ പാർക്ക്. 72,00 ചതുരശ്ര മീറ്ററിലാണ് ഈ പാർക്ക് വ്യാപിച്ചുകിടക്കുന്നത്. ഷാർജയിൽ പച്ചപ്പ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാർക്ക് നിർമിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നത്. പാർക്കിൽ വർണാഭമായ ഇരിപ്പിടങ്ങളും കുട്ടികളുടെ കളിസ്ഥലങ്ങളുമുണ്ട്.
അൽ ഗാഫിയ പാർക്ക്
ഷാർജയിലെ അൽ ഗാഫിയ ജില്ലയിലാണ് അൽ ഗാഫിയ പാർക്ക് സ്ഥിതി ചെയ്യുന്നത്. കൃത്യമായി നഗരമധ്യത്തിലല്ലെങ്കിലും കുടുംബത്തോടൊപ്പം ഒരു വിനോദസഞ്ചാരയാത്രക്ക് പോകുന്നവർക്ക് വേറിട്ടൊരു അനുഭവമായിരിക്കും അൽ ഗാഫിയ പാർക്ക് സമ്മാനിക്കുന്നത്.
അൽ നഹ്ദ പാർക്ക്
ദിവസേന വ്യായാമത്തിനും നടത്തത്തിനും അനുയോജ്യമായ പാർക്കാണ് അൽ നഹ്ദ പാർക്ക്. അതോടൊപ്പം കുട്ടികൾക്ക് സ്പോർട്സ് പരിശീലിക്കാനുള്ള ഫുട്ബോൾ, ബാസ്‌ക്കറ്റ് ബോൾ മൈതാനങ്ങളും കുട്ടികളുടെ കളിസ്ഥലങ്ങളും നടക്കാനുള്ള വഴികളും ഇവിടെയുണ്ട്.
അൽ ഹീര ബീച്ച്
പുതിയ വികസനപദ്ധതിയുടെ ഭാഗമായാണ് അൽ ഹീര ബീച്ച് തുറന്നിരിക്കുന്നത്. സ്കേറ്റ് പാർക്ക്, ജോഗിങ് ട്രാക്കുകൾ, സൈക്ലിങ് പാതകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവയും അതോടൊപ്പം ബീച്ചിൽ ഡൈനിങ് ഓപ്ഷനുകളുമുണ്ട്.
ഷാർജ ഡെസേർട്ട് പാർക്ക്
നാച്വറൽ ഹിസ്റ്ററി മ്യൂസിയം, അറേബ്യൻ വൈൽഡ് ലൈഫ് സെന്‍റർ, ചിൽഡ്രൻസ് ഫാം എന്നിവയുള്ള ഈ പാർക്ക് ലളിതമായ പിക്നിക് ആസ്വദിക്കാനുള്ള ഒരു സ്ഥലം മാത്രമല്ല. കുട്ടികൾക്ക് അവരുടെ ഒഴിവു സമയം ചെലവഴിക്കാനുള്ള വിദ്യാഭ്യാസ മാർഗങ്ങളും പാർക്കിലുണ്ട്. അതോടൊപ്പം വൈകുന്നേര ചായക്കായി ഷോപ്പുകളുമുണ്ട്.
അൽ തലാഹ് പാർക്ക്
കുടുംബത്തോടൊപ്പം വിശ്രമിക്കുകയും സായാഹ്നം ചെലവഴിക്കാനുള്ള മറ്റൊരു ഓപ്ഷനാണ് അൽ തലാഹ് പാർക്ക്. ചെറുതാണെങ്കിലും പാർക്ക് കൊച്ചുകുട്ടികളെ ശ്രദ്ധിക്കാനും അവർക്ക് ഓടി കളിക്കാനും സാധിക്കുന്നതാണ്.
അൽ ഇത്തിഹാദ് പാർക്ക്
കുളങ്ങൾ, ജലധാരകൾ, ഭക്ഷണശാലകൾ, കടകൾ എന്നിവ ഉൾക്കൊള്ളുന്ന 2.5 കിലോമീറ്റർ നീളമുള്ള പാർക്ക് അൽ ഇത്തിഹാദ് ദൈനംദിന നടത്തത്തിനും അനുയോജ്യമാണ്. നിരവധി ഫോട്ടോസുകൾ എടുക്കാനുള്ള മനോഹര സ്ഥലങ്ങളും പാർക്കിനുള്ളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.