എനോറ യു.എ.ഇ നാട്ടുത്സവം സംഘടിപ്പിച്ചു
text_fieldsദുബൈ: തൃശൂർ ജില്ലയിലെ എടക്കഴിയൂർ പ്രദേശവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂർ നോൺ റെസിഡന്റ്സ് അസോസിയേഷൻ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മലീഹയിലെ അൽ ഖയാദി ഫാമിൽ ‘നാട്ടുത്സവം-2023’ എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചെണ്ടമേളം, തെയ്യം, കഥകളിയടക്കം നാടൻ കലാരൂപങ്ങളും പട്ടുകുടയും അണിനിരന്ന വർണാഭമായ ഘോഷയാത്രയും മത്സര പരിപാടികളും സംഗീതനിശയും ഒരുക്കിയ പരിപാടിയിൽ കുടുംബങ്ങളുൾപ്പെടെ നിരവധി എടക്കഴിയൂര്‍ നിവാസികള്‍ പങ്കെടുത്തു. യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ചടങ്ങില്‍ ആദ്യകാല പ്രവാസിയായ മുഹമ്മദലി യു.എ.ഇ ദേശീയ പതാകയുയര്‍ത്തി.
ജി.സി.സി രാജ്യങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ റോഡ് മാർഗം സഞ്ചരിച്ച് ചരിത്രം തീര്‍ത്ത എടക്കഴിയൂര്‍ സ്വദേശി സിയാദ് കല്ലയിലിനെ ചടങ്ങില്‍ ആദരിച്ചു. ഷാജി എം. അലി, സുബിന്, ജലീല്‍, അനസ്, ഫാറൂഖ്, ജംഷീര്‍, സലിം മനയത്ത്, കാസിം, സിബു, ശിഹാബ്, ഫൈസല്‍ ബീരാന്, മന്‍സൂര്‍, അബ്ദുൽ ഖാദര്‍, മന്‍സൂര്‍ കല്ലുവളപ്പില്‍, നസീഫ്, ഫര്‍ഷാദ്, ശ്രീലാല്‍, ഷഹാബ് എന്നിവരടങ്ങുന്ന സംഘാടക സമിതി അംഗങ്ങള്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.