‘എന്റെ ചാലിശ്ശേരി’ സൗഹൃദ സംഗമം ശ്രദ്ധേയമായി
text_fieldsഎന്റെ ചാലിശ്ശേരി’ യു.എ.ഇ പ്രവാസി കൂട്ടായ്മയുടെ ചാലിശ്ശേരി ഫെസ്റ്റിൽ ഒരുമിച്ച് കൂടിയവർ
ദുബൈ: ‘എന്റെ ചാലിശ്ശേരി’ യു.എ.ഇ പ്രവാസി കൂട്ടായ്മ നേതൃത്വം നൽകുന്ന ‘ചാലിശ്ശേരി ഫെസ്റ്റി’ന്റെ നാലാം സീസൺ ഡിസംബർ 15ന് ഞായറാഴ്ച ഷാർജ സഫാരി മാളിലെ പാർട്ടി മാളിൽ നടന്നു. കലാ സംവിധായകൻ അജയൻ ചാലിശ്ശേരി, കഥാകൃത്ത് അക്ബർ ആലിക്കര എന്നിവർ അതിഥികളായി.
വേദിയിൽ അജയൻ ചാലിശ്ശേരി ലൈവായി വരച്ച ‘എൺപതുകളിലെ ചാലിശ്ശേരി’ വിസ്മയം തീർത്തു. ആവേശമുറ്റിയ വടംവലിയും സമ്മാനങ്ങൾ വാരിവിതറിയ മെഗാ നറുക്കെടുപ്പുമെല്ലാം സംഗമത്തെ മനോഹരമാക്കി. എന്റെ ചാലിശ്ശേരി പ്രസിഡന്റ് ദീപേഷ് ചാലിശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
കൺവീനർ ഇസ്മായിൽ തച്ചറായിൽ അധ്യക്ഷതവഹിച്ചു. ജോയന്റ് കൺവീനർ സി.വി. ഷഫീഖ് സ്വാഗതം പറഞ്ഞു. അജയൻ ചാലിശ്ശേരി, അക്ബർ ആലിക്കര എന്നിവർ സംസാരിച്ചു. ട്രഷറർ ഫൈസൽ പാളികാട്ടിൽ നന്ദി പറഞ്ഞു. കൂട്ടായ്മയിലെ അംഗങ്ങളുടെ പാട്ട്, നൃത്തം എന്നിവയോടൊപ്പം വിവിധ ടീമുകൾ അവതരിപ്പിച്ച തിരുവാതിരക്കളി, മാർഗംകളി, ഒപ്പന, സിനിമാറ്റിക് ഡാൻസ്, നിസാം കാലിക്കറ്റ് ആൻഡ് ടീം അവതരിപ്പിച്ച ഗാനമേള, സ്പോട്ട് ഡബ്ബിങ് തുടങ്ങിയ പരിപാടികളും ഫെസ്റ്റിൽ അരങ്ങേറി.
സീക്ക് യു.എ.ഇ ടീമിന്റെ ശിങ്കാരിമേളത്തോടുകൂടി ഫെസ്റ്റിന് തിരശ്ശീല വീണു. ഭാരവാഹികളായ സതീഷ് ആലിക്കര, പി.എം.എ. ലത്തീഫ്, ഫക്രുദ്ദീൻ ആലിക്കര, അൻസാർ അറക്കൽ, നൗഷാദ് ബാവ, ഷമീർ കളത്തിൽ, നാസർ ചാലിശ്ശേരി, ബഷീർ തെക്കേപീടികയിൽ, റഷീദ് പരുവിങ്ങൽ, ഷമീർ ഇല്ലൂസ്, റിയാസ് അച്ചാരത്ത്, നസീർ പരുവിങ്ങൽ, ഫയ്റൂസ്, സി.പി മുഹമ്മദ്, ഇസ്മായിൽ ഷാർജ, ഫിറോസ് ഹസ്സൻ, ഷിനോസ്, റിയാസ് മൈലാടിക്കുന്ന് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.