യു.എ.ഇ വിദ്യാർഥികൾക്കുള്ള എൻട്രൻസ് സാധ്യതകളും കരിയർ ഗൈഡൻസും; ഡോക്ടർമാർ ദുബൈയിൽ
text_fieldsഷാർജ: മത്സര പരീക്ഷകൾക്ക് ഭാവിയിൽ തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസും അവരുടെ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനുള്ള അവസരവും ഡോപ മെഡിക്കൽ എൻട്രൻസ് കോച്ചിങ് സ്ഥാപനം ഒരുക്കുന്നു. ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലാണ് പരിപാടി നടക്കുക. ഈ പരിപാടിയിൽ ഗൈഡൻസ് ആൻഡ് കൗൺസലിങ്ങിനു വേണ്ടി രണ്ട് ഡോക്ടർമാർ മുഴുവൻ സമയവും ഉണ്ടായിരിക്കും. ഏഴാം ക്ലാസ് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങൾ ഈ പരിപാടിയിൽ ചർച്ച ചെയ്യാം. ഷാർജ സഫാരി മാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
ഉച്ചക്ക് 12ന് തുടങ്ങുന്ന പരിപാടി വൈകീട്ട് ഒമ്പതു വരെ ഉണ്ടായിരിക്കും. ‘പരിപാടിയിൽ പങ്കെടുക്കുന്നതുവഴി വിദ്യാർഥികളിൽ മത്സര പരീക്ഷക്ക് തയാറെടുക്കേണ്ട മനോഭാവം വളർത്തിയെടുക്കാം. കൂടാതെ, എങ്ങനെ നല്ലൊരു ഭാവി പടുത്തുയർത്താൻ കഴിയും എന്നതിനെക്കുറിച്ച് അവർക്ക് കൃത്യമായ അവബോധം ലഭിക്കുന്നതുമാണ്’ -ഡോപ മാനേജിങ് ഡയറക്ടർ ഡോ. ആസിഫ് അറിയിച്ചു. ഏഴ് മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കായാണ് കൗൺസലിങ്ങും കരിയർ ഓറിയന്റേഷൻ പരിപാടിയും നടത്തുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ നേരത്തെ ബുക്ക് ചെയ്യേണ്ടതുണ്ട്. ബുക്ക് ചെയ്യാനായി ഫോൺ: +971 502707245.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.