സംരംഭകൻ ഇക്ബാൽ മാർക്കോണിയെ ആദരിച്ചു
text_fieldsദുബൈ: ദുബൈയിൽ ഏറ്റവും കൂടുതൽ സംരംഭകർക്കും കല, സാഹിത്യ, മത സാമൂഹിക, വ്യവസായ, ചലച്ചിത്ര, വാണിജ്യ രംഗങ്ങളിലെ വ്യത്യസ്ത രാജ്യങ്ങളിലെ പ്രതിഭകൾക്കും ഗോൾഡൻ വിസ നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സംരംഭകനും ദുബൈയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ സി.ഇ.ഒയുമായ ഇഖ്ബാൽ മാർക്കോണിയെ ദുബൈയിലെ സുഹൃദ് സംഗമം ആദരിച്ചു.
ദുബൈ അൽ ബുസ്താൻ സെന്റർ ബാൾറൂമിൽ നടന്ന സ്നേഹസംഗമം ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി ഷംലാൽ അഹമ്മദ് ,ഫ്ലോറ ഗ്രൂപ് ചെയർമാൻ ഫ്ലോറ ഹസൻ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. ചടങ്ങിൽ കരീം വെങ്കിടങ്ങ്, ഡോ. പാലിയ കാസിം, ഇ.പി. ജോൺസൻ, റിയാസ് ചേലേരി, ബഷീർ പാൻ ഗൾഫ്, അഡ്വ. സഫീർ മുസ്തഫ, തെൽഹത് ഫോറം, ബഷീർ തിക്കോടി തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.