ബുക്കിഷ്’ ദശവാർഷിക പതിപ്പിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു
text_fieldsഷാർജ: ഈ വർഷം നവംബർ ആറു മുതൽ 17 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 43ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ മലയാളം സാഹിത്യ ബുള്ളറ്റിനിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു.
ദശവാർഷിക പതിപ്പായ ഈ വർഷം സ്കൂൾ, കോളജ് വിദ്യാർഥികൾക്കും 10 വിദേശ രാജ്യങ്ങളിലെ മലയാളികൾക്കും അവസരമുണ്ട്. മലയാളത്തിലുള്ള മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങൾ തുടങ്ങിയവ രചയിതാവിന്‍റെ പാസ്പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ ഫോൺ നമ്പർ, താമസിക്കുന്ന സ്ഥലം/ എമിറേറ്റ്, പഠിക്കുന്ന സ്കൂൾ, ക്ലാസ്, വയസ്സ് എന്നിവ സഹിതം bookishsibf@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2024 ഒക്ടോബർ 10ന് മുമ്പായി അയക്കണം.
മലയാളത്തിൽ ടൈപ്പ് ചെയ്ത് വേർഡ് ഫയലില്‍ ലഭിക്കുന്ന വളരെ ചെറിയ സൃഷ്ടികളിൽ തിരഞ്ഞെടുത്തവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. പ്രസിദ്ധീകരണം സംബന്ധിച്ച എഴുത്തുകുത്തുകൾ ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: 0504146105 /052 979 1510/+971 50 301 6585/ 0567 371376 (വാട്സാപ്പ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.