ഷാർജയിൽ റെസിഡൻഷ്യൽ പാർക്കിലേക്കുള്ള എൻട്രി കാർഡുകൾ ഡിജിറ്റലാകുന്നു
text_fieldsഷാർജ: ഷാർജ സിറ്റി മുനിസിപ്പാലിറ്റി റെസിഡൻഷ്യൽ പാർക്കിലേക്കുള്ള എൻട്രി കാർഡുകൾ ഡിജിറ്റലാക്കി മാറ്റുമെന്ന് ഷാർജ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ഷാർജയിലെ ഡിജിറ്റൽ സംവിധാനത്തിന് അനുസൃതമായി സേവനങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
പാർക്ക് എൻട്രി കാർഡുകൾ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള സേവനം മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.വെബ്സൈറ്റ് സന്ദർശിച്ച് ഇലക്ട്രോണിക് സ്മാർട്ട് സേവനങ്ങൾ എന്ന് ക്ലിക്ക് ചെയ്ത ശേഷം പാർക്കുകളും ഗാർഡൻ സേവനങ്ങളും എന്ന ഭാഗം തെരഞ്ഞെടുക്കുക. ഇവിടെയാണ് അപേക്ഷ നൽകേണ്ടത്.
പാർക്കുകളുടെ എൻട്രി കാർഡുകൾ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള സേവനത്തിന് ആവശ്യമായ വിവരങ്ങൾ നൽകുകയും ഫയലുകൾ ചേർത്തശേഷം പ്രക്രിയ പൂർത്തിയാക്കുകയും ചെയ്യുക. 2021 അവസാനത്തോടെ 1,650 എൻട്രി കാർഡുകൾ വിതരണം ചെയ്തതായും റെസിഡൻഷ്യൽ ഏരിയയിലെ പാർക്കുകൾ പൂർണമായും തുറക്കാനുള്ള തീരുമാനത്തിനനുസൃതമായി 246 കാർഡുകൾ ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നൽകിയതായും ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.